തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നിലെ കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് സഹകരണമന്ത്രി വി.എൻ വാസവൻ. അഴിമതിയെ ഒരു രീതിയിലും വച്ചു പൊറുപ്പിക്കില്ല. ബാങ്കിൽ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് ആണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ 9 ക്രമക്കേടുകളിലായി 104.37 കോടി രൂപയുടെ ക്രമക്കേട് ആണ് കണ്ടെത്തിയിരിക്കുന്നത്. 7 ജീവനക്കാരാണ് തട്ടിപ്പിന് പിന്നിൽ. അവരെ സസ്പെൻഡ് ചെയ്‌തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും മെറിറ്റ് അടിസ്ഥാനത്തിൽ വിഷയത്തിൽ കൃത്യമായ നടപടി ഉണ്ടാകുമെന്നും വി.എൻ വാസവൻ നിയമസഭയിൽ പറഞ്ഞു.
Also read: സഹകരണം സംസ്ഥാന വിഷയം, സുപ്രീം കോടതി വിധി കേന്ദ്ര സർക്കാരിനേറ്റ തിരിച്ചടി: വിഎൻ വാസവൻ