ETV Bharat / city

കഠിനംകുളം കൂട്ടബലാൽസംഗം; പ്രതികള്‍ റിമാന്‍ഡില്‍ - kadinamkulam rape accused remand

അമ്മയെ ഉപദ്രവിക്കുന്നത് കണ്ടെന്നും തന്നെ മർദിച്ചെന്നും അഞ്ചു വയസുകാരനായ മകന്‍ മൊഴി നല്‍കിയത് പ്രതികള്‍ക്ക് തിരിച്ചടിയായി

കഠിനംകുളം കൂട്ടബലാൽസംഗം  കഠിനംകുളം ചാന്നാങ്കര പീഡനം  kadinamkulam gang rape case news  kadinamkulam rape accused remand  kerala rape latest news
കഠിനംകുളം കൂട്ടബലാൽസംഗം
author img

By

Published : Jun 6, 2020, 6:21 PM IST

തിരുവനന്തപുരം: കഠിനംകുളത്ത് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പിടിയിലായ ആറ് പ്രതികളെയും റിമാന്‍ഡ് ചെയ്തു. മൻസൂർ ( 45 ), അക്ബർ ഷാ (23), അർഷാദ് (33), രാജൻ (50 ), മനോജ് (25), നൗഫല്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. യുവതിയുടെ അഞ്ചുവയസുകാരനായ മകൻ നല്‍കിയ മൊഴിയാണ് പ്രതികള്‍ക്ക് കുരുക്കായത്.

കഠിനംകുളം ചാന്നാങ്കരയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ പ്രതികൾ യുവതിയെ എത്തിച്ചപ്പോൾ മൂത്തമകനും ഒപ്പമുണ്ടായിരുന്നു. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടെന്നും പ്രതികൾ തന്നെ തള്ളിയിട്ട് മർദിച്ചെന്നുമാണ് മകന്‍റെ മൊഴി. ഇതോടെ സംഘത്തിലുൾപ്പെട്ട ഏഴ് പേരിൽ നാല് പേർക്കെതിരെ കൂട്ടബലാത്സംഗത്തിന് പുറമെ പോക്സോ വകുപ്പും ചുമത്തി. മൻസൂർ ,അക്ബർ ഷാ , അർഷദ്, നൗഫൽ എന്നിവർക്കെതിരെയാണ് പോക്സോ ചുമത്തിയത്.

യുവതിയുടെ മുഖത്തും ശരീരത്തിലും നഖത്തിന്‍റെയും പല്ലിന്‍റെയും പാടുകൾ കണ്ടെത്തിയതും പ്രാഥമിക മെഡിക്കൽ റിപ്പോർട്ടും ബലാത്സംഗം നടന്നതിന് തെളിവാണെന്ന് പൊലീസ് വ്യക്തമാക്കി. ലൈംഗികാതിക്രമം സ്ഥിരീകരിക്കുന്നതിന് യുവതിയുടെ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചു.

സംഭവത്തിലെ ഗൂഢാലോചന അന്വേഷിച്ചു വരുന്നതായി ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷ് പറഞ്ഞു. അറസ്റ്റിലായ ആറ് പ്രതികളെയും കാരക്കോണത്തുള്ള ജയിൽ വകുപ്പിന്‍റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം സംഭവസ്ഥലത്ത് കൊണ്ട് പോയി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. കേസിലെ മുഖ്യ പ്രതികളിലൊരാളായ നൗഫലിനെ ഇതുവരെ പിടികൂടിയിട്ടില്ല. ഇരയായ യുവതിയെയും കുട്ടിയെയും പൊലീസ് പൂജപ്പുരയിലുള്ള ഷെൽട്ടൽ ഹോമിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.