ETV Bharat / city

'കെപിസിസി പ്രസിഡന്‍റ് സംസാരിയ്ക്കുന്നത് തെരുവുഗുണ്ടയുടെ ഭാഷയില്‍' ; സുധാകരനെതിരെ വിജയരാഘവന്‍

author img

By

Published : Jun 19, 2021, 11:02 AM IST

Updated : Jun 19, 2021, 2:43 PM IST

'കോൺഗ്രസ് ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായുള്ള വാക്കുകളാണ് സുധാകരന്‍റെ ഭാഗത്ത് നിന്ന് വരുന്നത്'

സുധാകരന്‍ സംസാരം തെരുവ് ഗുണ്ട വിജയരാഘവന്‍ വാര്‍ത്ത  സുധാകരന്‍ തെരുവ് ഗുണ്ട ഭാഷ വാര്‍ത്ത  സുധാകരന്‍ വിമര്‍ശനം വിജയരാഘവന്‍ വാര്‍ത്ത  മുഖ്യമന്ത്രി സുധാകരന്‍ പോര് വാര്‍ത്ത  sudhakaran speaks goons language news  sudhakaran goons language vijayaraghavan news  vijayaraghavan criticise sudhakaran news  chief minister sudhakaran oral fight latest news
'കെപിസിസി പ്രസിഡന്‍റ് സംസാരിയ്ക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയില്‍' ; സുധാകരനെതിരെ എ വിജയരാഘവന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ - കെ സുധാകരൻ പോരിൽ കെപിസിസി പ്രസിഡന്‍റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തെരുവുഗുണ്ടയുടെ ഭാഷയിലാണ് കെ സുധാകരന്‍ സംസാരിക്കുന്നതെന്ന് എ വിജയരാഘവൻ പറഞ്ഞു.

കുറച്ചുദിവസമായി കെപിസിസി അധ്യക്ഷന്‍റെ വികട ഭാഷണം കേൾക്കുന്നു. കേരളത്തിലെ ജനങ്ങൾ ഇതിനെ പിന്തുണയ്ക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചവരാണ് ഇതിന് മറുപടി പറയേണ്ടത്.

Read more: സുധാകരൻ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയ സംഭവം അറിയില്ലെന്ന് മമ്പറം ദിവാകരൻ

കോൺഗ്രസ് ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായുള്ള വാക്കുകളാണ് സുധാകരന്‍റെ ഭാഗത്തുനിന്ന് വരുന്നത്. കേരളം കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദയ്‌ക്കെതിരാണ് കെ സുധാകരന്‍റെ രീതിയെന്നും എ വിജയരാഘവൻ പറഞ്ഞു.

Last Updated : Jun 19, 2021, 2:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.