ETV Bharat / city

'ഡിസിസി അന്തിമ പട്ടിക ചോര്‍ന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം': കെ സുധാകരന്‍ - dcc final list leaked news

'ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതവും നുണ പ്രചാരണവുമാണ്'

ഡിസിസി അന്തിമ പട്ടിക ചോര്‍ന്നു വാര്‍ത്ത  ഡിസിസി അന്തിമ പട്ടിക പുതിയ വാര്‍ത്ത  ഡിസിസി അന്തിമ പട്ടിക കെ സുധാകരന്‍ വാര്‍ത്ത  കെ സുധാകരന്‍ വാര്‍ത്ത  അന്തിമ പട്ടിക ചോര്‍ന്നു നുണ പ്രചാരണം  k sudhakaran news  dcc final list leaked news  kpcc reorganization news
'ഡിസിസി അന്തിമ പട്ടിക ചോര്‍ന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം': കെ സുധാകരന്‍
author img

By

Published : Aug 22, 2021, 2:51 PM IST

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട അന്തിമ പട്ടിക സാമൂഹിക മാധ്യമങ്ങളിലൂടെ ചോര്‍ന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഇത്തരത്തില്‍ ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതവും നുണ പ്രചാരണവുമാണ്.

ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണ്. എഐസിസി പ്രഖ്യാപിക്കും വരെ അത് ഒരു വിധത്തിലും പുറത്തുവരുന്ന പ്രശ്‌നമില്ലെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

അതേസമയം, എല്ലാവരേയും പൂർണമായി തൃപ്‌തിപ്പെടുത്തിക്കൊണ്ട് ജില്ല കോൺ​ഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ജില്ല കോൺ​ഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്‍റെ നിർദേശങ്ങൾ ഹൈക്കമാന്‍റിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കെ മുരളീധരൻ പറഞ്ഞു.

Read more: കെ സുധാകരൻ മുതിര്‍ന്ന നേതാക്കളെ കാണും; കെ.പി.സി.സി പുനഃസംഘടന ചര്‍ച്ചയ്ക്ക് തുടക്കം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.