തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സീറ്റ് റിസർവേഷൻ ഉദ്ഘാടന ദിവസമായ വെള്ളിയാഴ്‌ച (18.03.22) രാവിലെ 8 മണി മുതൽ ആരംഭിക്കും. ഓൺലൈനായി വേണം സീറ്റുകൾ രജിസ്റ്റർ ചെയ്യാൻ. രാവിലെ 8 മുതൽ സീറ്റുകൾ പൂർണമാകുന്നതു വരെയാണ് റിസർവേഷൻ അനുവദിക്കുക. ഇത്തവണ ഓഫ്‌ലൈൻ റിസർവേഷൻ ഉണ്ടായിരിക്കില്ല.
രജിസ്ട്രേഷൻ നമ്പറും പാസ് വേർഡും സിനിമയുടെ കോഡും ഉപയോഗിച്ചാണ് സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്. ഫെസ്റ്റിവലിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ സീറ്റുകൾ റിസർവ് ചെയ്യാം.
ALSO READ: രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരിതെളിയും; അനുരാഗ് കശ്യപ് മുഖ്യാതിഥി, 'രഹാന' ഉദ്‌ഘാടന ചിത്രം
നിശാഗന്ധി ഓപ്പൺ തിയേറ്ററിൽ ഒഴികെ എല്ലാ തിയേറ്ററുകളിലും റിസർവേഷൻ അനുവദിച്ചിട്ടുണ്ട്. പ്രദർശനത്തിന് 24 മണിക്കൂർ മുമ്പു മുതൽ റിസർവേഷൻ ആരംഭിക്കും. കൂടാതെ പ്രദർശനത്തിന് 15 മിനിട്ടുകൾക്ക് മുൻപെങ്കിലും ഡെലിഗേറ്റുകൾ തിയേറ്ററിൽ പ്രവേശിച്ചിരിക്കണം.