ETV Bharat / city

ബഫർസോണ്‍ : മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല യോഗം ഇന്ന്

കേരളത്തിലുണ്ടായേക്കാവുന്ന പ്രതിസന്ധി മനസിലാക്കാൻ ഇതിനോടകം തുടങ്ങിയ സര്‍വേയുടെ പുരോഗതി യോഗം വിലയിരുത്തും

buffer zone issue  high level meeting on buffer zone issue  ബഫർസോണ്‍ വിഷയം  ബഫർസോണ്‍ വിഷയത്തിൽ ഉന്നതതല യോഗം ഇന്ന്  ബഫർസോണ്‍ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
ബഫർസോണ്‍ വിഷയം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ഇന്ന്
author img

By

Published : Jun 30, 2022, 10:14 AM IST

തിരുവനന്തപുരം : പരിസ്ഥിതി ലോലമേഖല വിഷയത്തിൽ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഇന്ന് (30-6-2022) വൈകിട്ട് നാലിന് ഓൺലൈനായി യോഗം ചേരും. ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് വന്ന് ഒരുമാസം പൂര്‍ത്തിയാകാനിരിക്കെയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചത്.

യോഗത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി, വനം സെക്രട്ടറി, വനം മേധാവി, അഡ്വക്കറ്റ് ജനറൽ തുടങ്ങിയവർ പങ്കെടുക്കും. ഉത്തരവ് നടപ്പായാല്‍ കേരളത്തിലുണ്ടായേക്കാവുന്ന പ്രതിസന്ധി മനസിലാക്കാൻ ഇതിനോടകം തുടങ്ങിയ സര്‍വേയുടെ പുരോഗതിയും യോഗം വിലയിരുത്തും.

സർവേ നടപടികൾ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കി സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാനാണ് കേരളത്തിന്‍റെ തീരുമാനം. പദ്ധതിയിൽ ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കണമെന്ന ശുപാര്‍ശ കേരളം പലവട്ടം നല്‍കിയിട്ടുണ്ട്.

അതിനാൽ വന്യജീവി സങ്കേതങ്ങളുടെ ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആക്കാനുളള 2019 ഒക്ടോബര്‍ 23ലെ മന്ത്രിസഭ തീരുമാനം കേരളത്തിന് തിരിച്ചടിയാകില്ലെന്നാണ് സർക്കാർ വാദം. അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നാവശ്യപ്പെട്ട് കെസിബിസിയുടെ പ്രതിനിധി സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.