ETV Bharat / city

കവളപ്പാറക്കാര്‍ക്ക് 7 കോടി 78 ലക്ഷം സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ - കവളപ്പാറ

ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി വാങ്ങാനായി നാലുകോടി രണ്ട് ലക്ഷം രൂപയും വീട് വച്ചു നല്‍കുന്നതിനായ മൂന്ന് കോടി എഴുപത്തി ആറ് ലക്ഷം രൂപയും അനുവദിച്ചു.

government help for people in kavalappara  kavalappara  കവളപ്പാറ  പിണറായി വിജയൻ
കവളപ്പാറക്കാര്‍ക്ക് 7 കോടി 78 ലക്ഷം സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
author img

By

Published : Jul 23, 2020, 9:32 PM IST

തിരുവനന്തപുരം: 2019ലെ ഉരുള്‍പൊട്ടലില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട നിലമ്പൂര്‍ കവളപ്പാറയിലെ കുടുംബങ്ങള്‍ക്കായി സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി വാങ്ങാനായി നാലുകോടി രണ്ട് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 67 കുടുംഗങ്ങള്‍ക്കായാണ് ഇത്രയും തുക അനുവദിച്ചത്.

ഒരു കുടുംബത്തിന് ആറ്‌ ലക്ഷം രൂപ വീതമാണ് ലഭിക്കുക. വീട് നഷ്ടപ്പെട്ട 94 കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കുന്നതിനായ മൂന്ന് കോടി എഴുപത്തി ആറ് ലക്ഷം രൂപയും അനുവദിച്ചു. ഒരോ കുടുംബത്തിനും നാല് ലക്ഷം രൂപ വീതം ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും സംയുക്തമായാകും തുക അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ ജലജീവന്‍ മിഷന്‍ വഴി 21 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ ഉടന്‍ നല്‍കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാണ് ഇത് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 2024 ഓടെ സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ മേഖലയിലും ശുദ്ധജലം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.