തിരുവനന്തപുരം: ഗുഡ് സര്‍വ്വിസ് എന്‍ട്രി തിരികെ നല്‍കണമെന്ന റവന്യു അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിയുടെ അപേക്ഷയില്‍ നടപടി സ്വീകരിച്ച് മുഖ്യമന്ത്രി. ശാലിനിയുടെ അപേക്ഷ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
സര്‍വ്വിസ് ചട്ടങ്ങള്‍ മറികടന്നാണ് ഗുഡ് സര്‍വ്വിസ് എന്‍ട്രി തിരികെ എടുത്തതെന്നായിരുന്നു മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും നല്‍കിയ പരാതിയില്‍ ശാലിനി ഉന്നയിച്ചിരുന്നത്. തന്‍റെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെന്നും ശാലിനി പരാതിയില്‍ ആരോപിച്ചരുന്നു. വിഷയം ഉന്നയിച്ച് റവന്യു മന്ത്രി കെ. രാജനെ ശാലിനി നേരില്‍ കാണുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
കൂടുതല്‍ വായനക്ക്:- ഗുഡ് സര്‍വ്വിസ് എന്‍ട്രി തിരികെ നല്‍കണമെന്ന് റവന്യു അണ്ടര്‍ സെക്രട്ടറി ശാലിനി