ETV Bharat / city

'തായ്‌വാനെ ആക്രമിക്കാന്‍ അനുവദിക്കില്ല, അമേരിക്കയുടെ സന്ദേശം വ്യക്തം': ടി.പി ശ്രീനിവാസന്‍ ഇടിവി ഭാരതിനോട് - ചൈന തായ്‌വാന്‍

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു വിദേശകാര്യ വിദഗ്‌ധനും അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസഡറുമായ ഡോ. ടി.പി ശ്രീനിവാസന്‍.

Etv Bharatnancy pelosi taiwan visit  tp sreenivasan on nancy pelosi taiwan visit  tp sreenivasan latest news  nancy pelosi in taiwan  china taiwan news  നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശനം  ടിപി ശ്രീനിവാസന്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശനം  ചൈന തായ്‌വാന്‍ വാര്‍ത്ത  നാന്‍സി പെലോസി തായ്‌വാനില്‍  പെലോസി തായ്‌വാന്‍ സന്ദര്‍ശനം  നാന്‍സി പെലോസിയുടെ സന്ദര്‍ശനം  തായ്‌വാന്‍  തായ്‌വാനെ ആക്രമിക്കാന്‍ ചൈന  അമേരിക്കന്‍ ജനപ്രതിനിധി സഭ സ്‌പീക്കര്‍ നാന്‍സി പെലോസി  ചൈന തായ്‌വാന്‍  റഷ്യ യുക്രൈന്‍
Etv Bharatതായ്‌വാനെ ആക്രമിക്കാന്‍ ചൈനയെ അനുവദിക്കില്ലെന്ന അമേരിക്കയുടെ സന്ദേശമാണ് നാന്‍സി പെലോസിയുടെ സന്ദര്‍ശനം : ടി.പി ശ്രീനിവാസന്‍
author img

By

Published : Aug 4, 2022, 8:37 PM IST

തിരുവനന്തപുരം: അമേരിക്കന്‍ ജനപ്രതിനിധി സഭ സ്‌പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തോടെ തായ്‌വാനെ ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ ചൈനയെ അനുവദിക്കില്ലെന്ന സന്ദേശമാണ് അമേരിക്ക നല്‍കുന്നതെന്ന് വിദേശകാര്യ വിദഗ്‌ധനും അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസഡറുമായ ഡോ. ടി.പി ശ്രീനിവാസന്‍. എന്നാല്‍ ഇതിനെ ചൈന അത്ര ഗൗരവമായെടുത്തിട്ടുണ്ടെന്ന് കരുതുന്നില്ല. നാന്‍സി തായ്‌വാനിലുള്ളപ്പോള്‍ തന്നെ ചൈനയുടെ യുദ്ധവിമാനങ്ങള്‍ തായ്‌വാനെ വട്ടമിട്ട് പറന്നത് ഇതിന് തെളിവാണ്.

ടി.പി ശ്രീനിവാസന്‍ ഇടിവി ഭാരതിനോട്

തായ്‌വാന് വേണമെങ്കില്‍ ഈ വിമാനങ്ങളെ വെടിവെച്ചിടാമായിരുന്നെങ്കിലും അവര്‍ അത് ചെയ്യാതിരുന്നത് ചൈനയുമായി യുദ്ധം ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നത് കൊണ്ടാണ്. എങ്കിലും നാന്‍സിയുടെ സന്ദര്‍ശനത്തോടെ തായ്‌വാന്‍റെ ഭയം ഇരട്ടിച്ചിട്ടുണ്ട്. കാരണം റഷ്യ യുക്രൈനെ ആക്രമിച്ചതുപോലെ ചൈന തായ്‌വാനെ ആക്രമിച്ചാല്‍ അത് അവര്‍ക്ക് ദോഷമാകും എന്നവര്‍ക്കറിയാം.

റഷ്യ-യുക്രൈന്‍ യുദ്ധം: യഥാർഥത്തില്‍ റഷ്യ യുക്രൈനെ ആക്രമിക്കാനാരംഭിച്ചപ്പോള്‍ നാറ്റോയും അമേരിക്കയും റഷ്യയെ ഭീഷണിപ്പെടുത്തുകയും ഉപരോധം ഏര്‍പ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. എണ്ണ ഉപരോധം ഫലം കണ്ടില്ലെന്നു മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പെടെ റഷ്യയില്‍ നിന്ന് എണ്ണ നേരിട്ട് വാങ്ങുകയുമാണ്. റഷ്യയ്ക്കാവശ്യമുള്ള യുക്രൈന്‍ പ്രദേശങ്ങള്‍ അവര്‍ കീഴടക്കി കഴിഞ്ഞിരിക്കുന്നു.

ഇത് അമേരിക്കയ്ക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ നിന്ന് കരകയറാന്‍ അമേരിക്ക നടത്തുന്ന നാടകമായിട്ട് കൂടി ഇതിനെ വ്യാഖ്യാനിക്കാം. റഷ്യയെ യുക്രൈന്‍ യുദ്ധത്തില്‍ സഹായിക്കാമെന്ന് ചൈനയും തായ്‌വാനെ ആക്രമിക്കാന്‍ ചൈനയെ സഹായിക്കാമെന്ന് റഷ്യയും യുക്രൈന്‍ യുദ്ധത്തിനു മുന്‍പ് കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

യുദ്ധത്തിന് സാധ്യതയില്ല: എന്നാല്‍ തായ്‌വാനെ ആക്രമിക്കാന്‍ ചൈന മുതിര്‍ന്നാല്‍ തങ്ങള്‍ തായ്‌വാനൊപ്പം നില്‍ക്കുമെന്ന സന്ദേശമാണ് അമേരിക്ക നാന്‍സി പെലോസിയെ അയച്ച് തെളിയിക്കുന്നത്. മാത്രമല്ല, തങ്ങള്‍ തായ്‌വാനിലെത്തിയാല്‍ ചൈന എന്തു ചെയ്യും എന്ന് പരിശോധിച്ചു നോക്കുക കൂടിയാണ് അമേരിക്ക ഇപ്പോള്‍ ചെയ്‌തിരിക്കുന്നത്. കുറച്ചു ദിവസം കഴിയുമ്പോള്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങുമെങ്കിലും തായ്‌വാന്‍ തങ്ങളുടേതെന്ന അവകാശവാദം ചൈന ആവര്‍ത്തിച്ചു കൊണ്ടുതന്നെയിരിക്കും.

ഒരു ഏകാധിപത്യ രാജ്യത്തില്‍ നിന്ന് ജനാധിപത്യ രാജ്യത്തെ സംരക്ഷിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നായിരിക്കും അമേരിക്കയുടെ വാദം. ചൈന കഴിഞ്ഞ ദിവസം യുദ്ധവിമാനങ്ങളെ അയച്ചതിനെ സൈനിക നീക്കമായി കരുതിയാല്‍ മതിയെന്നും ഉടനെയൊരു യുദ്ധത്തിന് സാധ്യതയില്ലെന്നും ടി.പി ശ്രീനിവാസന്‍ ഇടിവി ഭാരതിനോടു പറഞ്ഞു.

Also read: നാൻസി പെലോസി തായ്‌വാനില്‍; അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.