തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന കാര്യത്തില്‍ പുനഃപരിശോധനയില്ലെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. പിടിച്ചെടുക്കുന്ന ശമ്പളം തിരിച്ചു കൊടുക്കുന്നത് ആറുമാസത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സാലറി ചലഞ്ച് ഉത്തരവ് കത്തിച്ച പ്രതിപക്ഷ അധ്യാപക സംഘടനയുടെ നടപടി ദൗർഭാഗ്യകരമാണ്. ഇവർ എന്ത് സാമൂഹിക ബോധമാണ് നൽകുന്നത്. വേതനമില്ലാതെ സാധാരണക്കാർ വീട്ടിലിരിക്കുമ്പോഴാണ് അധ്യാപക സംഘടനയുടെ നടപടിയെന്നും ധനമന്ത്രി പറഞ്ഞു.
20,000 രൂപയിൽ താഴെ വരുമാനമുള്ളവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തിൽ എന്ത് ചെയ്യാമെന്നാ കാര്യം ആലോചിച്ച് തീരുമാനിക്കും. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ശമ്പളം നൽകാൻ പണം കടമെടുക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.