ETV Bharat / city

ചെറുകിട സംരംഭകര്‍ക്ക് കൈത്താങ്ങ്: വായ്‌പ ഇളവുകൾ പ്രഖ്യാപിച്ചു - ചെറുകിട സംരംഭകര്‍ വാര്‍ത്ത

രണ്ടു ലക്ഷം രൂപ വരെയുള്ള വായ്‌പകളുടെ പലിശയുടെ നാല് ശതമാനം വരെ സർക്കാർ വഹിക്കും.

കെഎന്‍ ബാലഗോപാല്‍  കെഎന്‍ ബാലഗോപാല്‍ വാര്‍ത്ത  വായ്‌പ ഇളവ് വാര്‍ത്ത  kn balagopal news  finance minister latest news  kn balagopal  covid relief package for small scale entrepreneurs  ചെറുകിട സംരംഭകര്‍ വാര്‍ത്ത  കെഎഫ്‌സി വായ്‌പ വാര്‍ത്ത
ചെറുകിട സംരംഭകര്‍ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍; വായ്‌പ ഇളവ് പ്രഖ്യാപിച്ചു
author img

By

Published : Jul 30, 2021, 1:03 PM IST

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ചെറുകിട സംരംഭകര്‍ക്കും വ്യവസായികൾക്കും കർഷകർക്കും സഹായവുമായി സംസ്ഥാന സർക്കാർ. രണ്ടു ലക്ഷം രൂപ വരെയുള്ള വായ്‌പകളുടെ പലിശയുടെ നാല് ശതമാനം വരെ സർക്കാർ വഹിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു. ആറ് മാസം വരെയാണ് ഇളവ് അനുവദിക്കുന്നത്.

കേന്ദ്ര-സംസ്ഥാന ധനകാര്യ സ്ഥാപനങ്ങൾ, സംസ്ഥാന ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വാണിജ്യ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വായ്‌പകൾക്കാണ് സഹായം. ഒരു ലക്ഷം പേർക്ക് ഇതിന്‍റെ സഹായം ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മാധ്യമങ്ങളെ കാണുന്നു

കെഎഫ്‌സി വായ്‌പകൾക്ക് മൊറട്ടോറിയം

മാർച്ച് 31 വരെ തിരിച്ചടവ് കൃത്യമായിരുന്ന ചെറുകിട സംരംഭകരുടെ കെഎഫ്‌സി വായ്‌പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം നൽകും. സംരംഭകരുടെ നിലവിലുള്ള വായ്‌പകൾ നിഷ്ക്രിയ ആസ്‌തി ആകാതെ പുനക്രമീകരണം ചെയ്‌ത് നൽകും. ഇതിന് ചാർജുകളോ അധിക പലിശയോ ഈടാക്കില്ല. 3000ത്തോളം വായ്‌പകൾക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയിലായ ടൂറിസം, ചെറുകിട മേഖലകളിലെ വ്യവസായങ്ങൾക്കും കെഎഫ്‌സി 20 ശതമാനം അധിക വായ്‌പ നൽകും. പദ്ധതിയിൽ തിരിച്ചടവിന് 24 മാസത്തെ സാവകാശം നൽകും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങൾക്ക് പദ്ധതി ചിലവിന്‍റെ 90 ശതമാനം വരെ വായ്‌പ നൽകുന്ന പദ്ധതിയും ആവിഷ്‌ക്കരിച്ചു. മൂന്ന് പ്രത്യേക വായ്‌പ പദ്ധതികളും കെഎഫ്‌സി പ്രഖ്യാപിച്ചിട്ടുണ്ട്.

കെഎസ്എഫ്ഇ വായ്‌പകള്‍ക്ക് പിഴ പലിശയില്ല

ഈ വർഷം ജനുവരി 20 മുതൽ മുടങ്ങിക്കിടക്കുന്ന കെഎസ്എഫ്ഇ നൽകിയ എല്ലാ വായ്‌പകളുടേയും പിഴപലിശ സെപ്റ്റംബർ 30 വരെ ഒഴിവാക്കും. ചിട്ടിയുടെ കുടിശ്ശികക്കാർക്ക് കാലവധി അനുസരിച്ച് സെപ്റ്റംബർ 30 വരെയുള്ള 50 മുതൽ 100 ശതമാനം വരെ പലിശയും പിഴപലിശയും ഒഴിവാക്കി നൽകും.

സർക്കാർ വാടകയ്ക്ക് നൽകിയ കടമുറികളുടെ വാടക ജൂലൈ മുതൽ ഡിസംബർ 31 വരെ ഒഴിവാക്കി. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ഡിസംബർ വരെയുള്ള കെട്ടിട നികുതിയും വൈദ്യുതി ഫിക്‌സഡ് ചാർജും സർക്കാർ വാടകയും ഒഴിവാക്കും. കൊവിഡ് ബാധിച്ച കുടുംബങ്ങൾക്ക് നൽകുന്ന അഞ്ചു ശതമാനം നിരക്കിൽ ഒരു ലക്ഷം രൂപ വരെ നൽകുന്ന വായ്‌പയുടെ കാലവധി സെപ്റ്റംബർ 30 വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.

Also read: ശിവൻകുട്ടി രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി; നിയമസഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.