തിരുവനന്തപുരം: സ്വപ്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. മറ്റു കാര്യങ്ങളിൽ അന്വേഷണം നടത്തുന്നുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൊലീസുകാരുടെ ഡ്യൂട്ടി രണ്ടു ഷിഫ്റ്റുകളാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്പെഷ്യൽ യൂണിറ്റിൽ നിന്ന് കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചവരെ അവരുടെ താമസ സ്ഥലത്തിന് സമീപത്ത് തന്നെ നിയോഗിക്കും. പൊലീസുകാർക്ക് ആവശ്യമായ ആരോഗ്യ സുരക്ഷ ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.