തിരുവനന്തപുരം: കരമനയാറ്റിൽ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. നെടുങ്കാട് സ്വദേശിയായ അഭിജിത്ത് എന്ന 17 കാരനെയാണ് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുളിമൂട് ജിപിഒയിൽ ജീവനക്കാരനായ രതീഷ് കുമാറിന്റെയും മഞ്ജുവിന്റെയും ഏക മകനാണ് മരിച്ച അഭിജിത്ത്. വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അഭിജിത്തിനെ ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണി മുതൽ കാണാനില്ലായിരുന്നു. പരാതിയെ തുടർന്ന് കരമന പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ ശാസ്ത്രി നഗർ സൗത്ത് കരമനയാറ്റിൽ മൃതദേഹം കണ്ടെത്തിയത്.
കരമനയാറ്റിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
നെടുങ്കാട് സ്വദേശിയായ അഭിജിത്ത് എന്ന 17 കാരനെയാണ് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.