ETV Bharat / city

കരട് വോട്ടര്‍ പട്ടിക ഒക്ടോബര്‍ 15ന്; തെറ്റ് തിരുത്താന്‍ നവംബര്‍ 30 വരെ സമയം

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് വോട്ടര്‍ തന്നെ നേരിട്ട് ഉറപ്പാക്കുകയെന്നതാണ് ഇലക്ട്രല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്‍റെ ലക്ഷ്യം.

author img

By

Published : Aug 30, 2019, 5:25 PM IST

Updated : Aug 30, 2019, 6:09 PM IST

ടീക്കാ റാം മീണ

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ വോട്ടര്‍ പട്ടിക പുതുക്കുന്നതിന്‍റെ ഭാഗമായി ഒക്ടോബര്‍ 15 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ. ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പാക്കുന്ന ഇലക്ട്രല്‍ വെരിഫിക്കേഷന്‍ പരിപാടി സെപ്തംബര്‍ ഒന്നിന് ആരംഭിക്കും. വോട്ടര്‍പ്പട്ടികയെ സംശുദ്ധമാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോ എന്നത് വോട്ടര്‍ തന്നെ നേരിട്ട് ഉറപ്പാക്കുകയെന്നാതാണ് ഇലക്ട്രല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്‍റെ ലക്ഷ്യം.

കരട് വോട്ടര്‍ പട്ടിക ഒക്ടോബര്‍ 15ന്; തെറ്റ് തിരുത്താന്‍ നവംബര്‍ 30 വരെ സമയം

ഇതിന്‍റെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പങ്കെടുപ്പിച്ച് യോഗം നടത്തി സഹകരണം തേടുമെന്നും മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കൊപ്പം രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ഏജന്‍റ്മാരുടെയും സഹകരണം ഉറപ്പാക്കും. ഒക്ടോബര്‍ 15 വരെയാണ് ഇലക്ട്രല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം. വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനും തെറ്റുകള്‍ തിരുത്താനും നവംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Intro:സംസ്ഥാനമൊട്ടാകെ വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 15 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്ന ഇലക്ട്രല്‍ വേരിഫിക്കേഷന്‍ പരിപാടി സെപ്തംബര്‍ ഒന്നിന് ആരംഭിക്കും. വോട്ടര്‍പ്പട്ടികയെ സംശുദ്ധമാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ പറഞ്ഞു.

Body:വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോ എന്നത് വോട്ടര്‍ തന്നെ നേരിട്ട് ഉറപ്പാക്കുകയെന്നാതാണ് ഇലക്ട്രല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ലക്ഷ്യം.

ബൈറ്റ് ടീക്കാറാം മീണ

രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ജില്ലകളില്‍ കളക്ട്ര്‍മാരുടെ നേതൃത്വത്തിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പങ്കെടുപ്പിച്ച് യോഗം നടത്തി സഹകരണം തേടുമെന്നും മീണ പറഞ്ഞു, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കൊപ്പം രാഷ്ട്രീയ പാര്‍ട്ടികളുടെ ബുത്ത് ഏജന്റ്മാരുടെയും സഹകരണം ഉറപ്പാക്കും. ഒക്ടോബര്‍ 15 വരെയാണ് ഇലക്ട്രല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം. അന്നു തന്നെ കരട് വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനും തെറ്റുകള്‍ തിരുത്താനും നവംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Aug 30, 2019, 6:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.