തിരുവനന്തപുരം : സമരം ചെയ്യുന്ന ഹൗസ് സര്‍ജന്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ജോലിഭാരം കുറയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് ആരോഗ്യമന്ത്രി ഹൗസ് സര്‍ജന്‍മാരെ വിളിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ക്കായി ആരോഗ്യമന്ത്രിയുടെ ഓഫിസിലെത്താനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അനിശ്ചിതകാല സമരം നടത്തുന്ന പിജി ഡോക്‌ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഹൗസ് സര്‍ജന്‍മാര്‍ ഇന്ന് സൂചന സമരം നടത്തുന്നത്. പിജി ഡോക്‌ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്‍മാര്‍ കൂടി പ്രതിഷേധം നടത്തുന്നത് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു.
Read more: പി.ജി ഡോക്‌ടര്‍മാര്‍ക്ക് പിന്തുണ ; ഹൗസ് സര്‍ജന്‍മാര്‍ സമരത്തിലേക്ക്
ശസ്‌ക്രിയ അടക്കം മാറ്റിവയ്‌ക്കേണ്ടി വന്നു. ഒപിയില്‍ ഡോക്‌ടര്‍മാര്‍ കുറവായതിനാല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് ആരോഗ്യമന്ത്രി ഹൗസ് സര്‍ജന്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്.
അതേസമയം, അനിശ്ചിതകാല സമരം നടത്തുന്ന പിജി ഡോക്‌ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. സമരം അവസാനിപ്പിച്ചാലേ ഇവരുമായി ചര്‍ച്ചയ്ക്ക് തയ്യാറുള്ളൂവെന്ന നിലപാടിലാണ് സര്‍ക്കാര്‍. രണ്ടുതവണ ചര്‍ച്ച നടത്തി ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതാണെന്നാണ് സര്‍ക്കാര്‍ നിലപാട്.