തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവൃത്തി സമയം വർധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് സർക്കാർ തലത്തിൽ ആലോചന തുടങ്ങിക്കഴിഞ്ഞു. ആരോഗ്യ വകുപ്പുമായും മറ്റു വകുപ്പുകളുമായി ചർച്ചകൾ പൂർത്തിയാക്കിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Decision was not taken: ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സമയം നീട്ടുന്നത് വിദ്യാഭ്യാസവകുപ്പ് പരിഗണിക്കുന്നത്. സമയം നീട്ടുമ്പോഴും വിവിധ ബാച്ചുകളായി ആയിരിക്കും പഠനം തുടരുക. ഇതോടൊപ്പം തന്നെ ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: കാസര്‍കോട്ടെ ക്രൂര റാഗിങ്, കടുത്ത നടപടിയുമായി സര്‍ക്കാര്‍: Kasargod Ragging
പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് സ്കൂളുകളുമായും ചർച്ചകൾ നടത്തും. ഇതിന് ശേഷമാകും ബാച്ച് അനുവദിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കും. ഇക്കാര്യങ്ങളിൽ തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ തന്നെ എടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.