തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൽ കർശന നിയന്ത്രണമെന്ന് മുഖ്യമന്ത്രി. അവശ്യ സർവീസുകൾക്കൊഴികെ ആർക്കും ഇളവു ലഭിക്കില്ല. വാഹനങ്ങളിൽ അധിക യാത്രക്കാരെ അനുവദിക്കില്ല. പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് വാഹന പരിശോധന നടത്തും. രാത്രി ഒമ്പത് മണിക്കു ശേഷം വാഹനയാത്രാ നിയന്ത്രണമുണ്ടാകും. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്കും ഹെൽമറ്റും ഉപയോഗിച്ചില്ലെങ്കിൽ പൊലീസ് കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കും - പിണറായി വിജയൻ
വാഹനങ്ങളിൽ അധിക യാത്രക്കാരെ അനുവദിക്കില്ല. പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് വാഹന പരിശോധന നടത്തും.
കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കും