ETV Bharat / city

അസംതൃപ്‌തരുടെ പടപ്പുറപ്പാടില്‍ നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ് ; ഒരു എംഎല്‍എ യുഡിഎഫ് വിടുമെന്ന് അഭ്യൂഹം - congress leaders dropout news

ഒരു യുഡിഎഫ് എംഎല്‍എ എല്‍ഡിഎഫിനൊപ്പം ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി വിവരം

കോണ്‍ഗ്രസ് രാജി വാര്‍ത്ത  കോണ്‍ഗ്രസ് നേതാക്കള്‍ രാജി വാര്‍ത്ത  യുഡിഎഫ് എംഎല്‍എ രാജി വാര്‍ത്ത  യുഡിഎഫ് എംഎല്‍എ രാജി അഭ്യൂഹം വാര്‍ത്ത  കോണ്‍ഗ്രസ് നേതൃത്വം വാര്‍ത്ത  കോണ്‍ഗ്രസ് നേതൃത്വം ആശങ്ക വാര്‍ത്ത  കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം വാര്‍ത്ത  congress leaders dropout kerala news  congress leaders dropout news  one udf mla to join cpm news
അസംതൃപ്‌തരുടെ പടപ്പുറപ്പാടില്‍ നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ് നേതൃത്വം, എംഎല്‍എ യുഡിഎഫ് വിടുന്നുവെന്ന് അഭ്യൂഹം
author img

By

Published : Sep 15, 2021, 7:56 PM IST

തിരുവനന്തപുരം : മാലിന്യമെന്നെല്ലാമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം പുച്ഛിച്ചുതള്ളി നേതാക്കള്‍ സിപിഎമ്മിലേക്ക് ചേക്കേറുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആശങ്കയില്‍. പാര്‍ട്ടി വിടുന്നവര്‍ ബിജെപിയെലുത്തുന്നില്ലെന്നുള്ളത് മാത്രമാണ് ആശ്വാസം. എന്നാല്‍ ആശങ്കപ്പെടാന്‍ ഏറെയുണ്ടുതാനും.

ഒരു എംഎല്‍എ യുഡിഎഫ് വിടുന്നു ?

അസംതൃപ്‌തരായ ഒരു ഡസനിലേറെ നേതാക്കള്‍ സിപിഎമ്മില്‍ ചേരാന്‍ ശ്രമിക്കുന്നുവെന്നാണ് വിവരം. ഒരു യുഡിഎഫ് എംഎല്‍എയും എല്‍ഡിഎഫിനൊപ്പം ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി അഭ്യൂഹമുണ്ട്. മധ്യകേരളത്തില്‍ നിന്നുള്ള ഈ എംഎല്‍എയെ എല്‍ഡിഎഫിലെത്തിക്കാന്‍ സിപിഎം തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചു.

സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന. ഈ എംഎല്‍എയെ എത്തിച്ച് എല്‍ഡിഎഫിന്‍റെ അംഗബലം 100ലെത്തിക്കുന്നതോടെ കോണ്‍ഗ്രസ് അണികളെ മാത്രമല്ല, യുഡിഎഫിനെക്കൂടി ഞെട്ടിക്കാനാണ് സിപിഎം തയ്യാറെടുക്കുന്നത്.

ഉടനടി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവരില്‍ ഒരു മുന്‍ കോണ്‍ഗ്രസ് ലോക്‌സഭാംഗവുമുണ്ടെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വവും മനസിലാക്കിവരുന്നുണ്ടെങ്കിലും സിപിഎം ഇക്കാര്യത്തില്‍ നടത്തുന്ന രഹസ്യ നീക്കങ്ങളില്‍ നേതൃത്വം ആശങ്കയിലാണ്.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ് തകര്‍ന്നെന്ന് വരുത്തി അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അടിത്തറയാണ് സിപിഎം അണിയറയില്‍ ഒരുക്കുന്നത്. കഴിഞ്ഞ തവണത്തെ ദയനീയ തോല്‍വിയില്‍ നിന്ന് ലോക്‌സഭയില്‍ അംഗബലം വര്‍ധിപ്പിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കേരളം മാത്രമാണുള്ളതെന്ന തിരിച്ചറിവില്‍ നിന്നുകൂടിയാണ് ഈ അണിയറ നീക്കങ്ങള്‍.

അടിയന്തര ഇടപെടലിന് നേതാക്കള്‍

അതേസമയം, അസംതൃപ്‌തര്‍ പോകുന്നത് ക്ഷീണമല്ലെന്ന് പൊതുവേ മേനി നടിക്കാമെങ്കിലും ഒറ്റയടിക്ക് നേതാക്കള്‍ സിപിഎമ്മിലേക്ക് പോകുന്നത് പാര്‍ട്ടി അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഏല്‍പ്പിക്കുന്ന ആഘാതം വലുതായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കാക്കുന്നു.

സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്ക് തിരിച്ചടി നല്‍കാന്‍ പാര്‍ട്ടിയെ സംഘടനാപരമായി അച്ചടക്ക ശീലത്തില്‍ അണിയിച്ചൊരുക്കാമെന്ന സുധാകരന്‍റെ മോഹങ്ങള്‍ക്ക് തടയിട്ട് കോണ്‍ഗ്രസിനെ ദുര്‍ബ്ബലപ്പെടുത്തുക എന്ന തന്ത്രവും സിപിഎമ്മിനുണ്ട്.

സുധാകരന്‍റെ സംഘടനാശേഷി കണ്ണൂരില്‍ തിരിച്ചറിഞ്ഞിട്ടുള്ള സിപിഎം ഇത് അദ്ദേഹം സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുന്നതിനെ മുളയിലേ നുള്ളാന്‍തന്നെയാണ് തീരുമാനം.

ഏതായാലും കെപിസിസി പുനസംഘടനയില്‍ അസംതൃപ്‌തരാകുന്നവരെ സിപിഎം, ബിജെപി പാളയങ്ങളിലേക്ക് പോകാതെ പിടിച്ചുനിര്‍ത്താനുള്ള അടിയന്തര ഇടപെടലുകളായിരിക്കും സുധാകരന്‍റെയും സതീശന്‍റെയും ഭാഗത്തുനിന്ന് ഉണ്ടാവുക.

Also read: മറുകണ്ടം ചാടി പ്രധാന നേതാക്കൾ ; കേരളത്തിൽ കോണ്‍ഗ്രസിന് അടിതെറ്റുന്നോ ?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.