ETV Bharat / city

തെരഞ്ഞെടുപ്പ് തോല്‍വി; 97 നേതാക്കള്‍ക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ് - show case news to leaders latest

പാർട്ടിക്ക് പൊതു ജനമധ്യത്തില്‍ അവമതിപ്പ് ഉണ്ടാക്കിയ 58 പരാതികള്‍ പ്രത്യേകമായി പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ്.

തെരഞ്ഞെടുപ്പ് തോല്‍വി  97 നേതാക്കള്‍ക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്  നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്  കേരളത്തിലെ കോൺഗ്രസ് നേതൃത്വം  കോൺഗ്രസ് വാർത്ത  നിയമസഭ തെരഞ്ഞെടുപ്പ് പരാജയം  കോൺഗ്രസിന്‍റെ പരാജയം  കെ സുധാകരൻ വാർത്ത  congress failure in assembly election  assembly election failure  assembly election failure news  show case news to leaders  show case news to leaders latest  congress failure in assembly news
തെരഞ്ഞെടുപ്പ് തോല്‍വി; 97 നേതാക്കള്‍ക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
author img

By

Published : Oct 8, 2021, 3:27 PM IST

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിഷനുകളുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടികള്‍ക്ക് തുടക്കം കുറിച്ച് കെപിസിസി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്‌ച വരുത്തിയതായി കണ്ടെത്തിയ 97 നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി അറിയിച്ചു.

58 പരാതികൾ പ്രത്യേകമായി പരിശോധിക്കും

തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിവിധ തലങ്ങളില്‍ നിന്ന് ലഭിച്ച സംഘടനപരമായതും പൊതു ജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതുമായ 58 പരാതികള്‍ പ്രത്യേകമായി പരിശോധിക്കും. ഘടക കക്ഷികള്‍ മത്സരിച്ച ചവറ, കുന്നത്തൂര്‍, ഇടുക്കി അഴിക്കോട് മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച കായംകുളം, അടൂര്‍, പീരുമേട്, തൃശൂര്‍, ബാലുശേരി മണ്ഡലങ്ങളിലെ തോല്‍വിയും വിശദമായി വിലയിരുത്താന്‍ ഡോ.കെ. മോഹന്‍കുമാര്‍, വി.പി. ജോയി, കെ.പി. ധനപാലന്‍ എന്നിവരെ ചുമതലപ്പെടുത്തി.

പാർട്ടി ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കാത്തവർക്ക് സ്ഥാനമില്ല

സ്ഥാനാര്‍ഥികള്‍ക്ക് ദോഷകരമായി പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പ് കാലത്ത് മാറി നില്‍ക്കുകയും ചെയ്യുന്നത് കര്‍ശനമായി വിലയിരുത്തി നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ സുധാകരന്‍ അറിയിച്ചു. സ്വന്തം പ്രദേശത്ത് പാര്‍ട്ടി ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലാത്തവരെ ഒരു പദവികളിലും പരിഗണിക്കുന്നതല്ല.

നേതാക്കളുടെ സേവ പിടിച്ച് ആര്‍ക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ലെന്നും പാര്‍ട്ടിയുടെ നന്മക്കായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കെപിസിസി പ്രസിഡന്‍റ് അഭ്യര്‍ഥിച്ചു.

READ MORE: കോൺഗ്രസിലെ ഗ്രൂപ്പ്‌ പോര് കയ്യാങ്കളിയിൽ കലാശിച്ചു ; രമേശ് ചെന്നിത്തല മടങ്ങിപ്പോയി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.