തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗം ഇന്ന്. രാവിലെ 10.30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുന്നത്. കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ കൂടുതൽ കേന്ദ്ര സഹായത്തിനായി സമ്മർദം ചെലുത്താൻ എം.പിമാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും.
നാളെ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗവും ചേരും. ലോക്ക് ഡൗണ്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ തുടര്‍ന്നുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാഷ്ട്രീയ നേതാക്കളുമായി യോഗം. കൊവിഡ് പ്രതിരോധ നടപടികൾ പ്രതിപക്ഷവുമായി ചർച്ച ചെയ്യുന്നില്ലെന്നും സർവകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.