തിരുവനന്തപുരം: സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് ആറ് പേര്‍ക്കും ഇടുക്കിയില്‍ നാല് പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് വൈറസ് ബാധ. പതിമൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂര്‍ ആറ് പേര്‍ക്കും, കോഴിക്കോട് നാല് പേര്‍ക്കും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗമുക്തി. പുതിയ രോഗികളില്‍ അഞ്ച് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ വിദേശത്തുനിന്നും എത്തിയ ആളാണ്. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും വൈറസ് ബാധിച്ചപ്പോള്‍, അവസാനത്തെയാള്‍ക്ക് എങ്ങനെയാണ് വൈറസ് ബാധയുണ്ടായത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 481 ആയി. ഇതില്‍ 123 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 20301 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19812 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലൂമാണ്.
സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ് ; 13 പേര്‍ക്ക് രോഗമുക്തി
16:51 April 27
കോട്ടയം, ഇടുക്കി,പാലക്കാട്, മലപ്പുറം, കണ്ണൂര്‍ സ്വദേശികള്‍ക്കാണ് രോഗബാധ