ETV Bharat / city

പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി, കൊള്ളരുതായ്‌മകളെ ന്യായീകരിക്കരുതെന്ന് പ്രതിപക്ഷം - pinarayi vijayan latest news

അട്ടപ്പാടി ആദിവാസി ഊരിൽ നടന്ന പൊലീസ് നടപടി സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുന്നതിനിടയിലായിരുന്നു പരാമര്‍ശം.

മുഖ്യമന്ത്രി പൊലീസ് വാര്‍ത്ത  മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത  മുഖ്യമന്ത്രി പൊലീസ് ന്യായീകരണം വാര്‍ത്ത  മുഖ്യമന്ത്രി പൊലീസ് നിയമസഭ വാര്‍ത്ത  മുഖ്യമന്ത്രി കേരള പൊലീസ് വാര്‍ത്ത  മുഖ്യമന്ത്രി പ്രതിപക്ഷം വിമര്‍ശനം വാര്‍ത്ത  വിഡി സതീശന്‍ മുഖ്യമന്ത്രി വിമര്‍ശനം വാര്‍ത്ത  പ്രതിപക്ഷം കേരള പൊലീസ് വിമര്‍ശനം വാര്‍ത്ത  വിഡി സതീശന്‍ വാര്‍ത്ത  എഎന്‍ ഷംസുദ്ദീന്‍ വാര്‍ത്ത  അട്ടപ്പാടി ആദിവാസി ഊര് പൊലീസ് വാര്‍ത്ത  കൊവിഡ് കേരള പൊലീസ് മുഖ്യമന്ത്രി വാര്‍ത്ത  cm support kerala police news  cm pinarayi vijayan backs police  cm pinarayi vijayan backs police news  pinarayi support kerala police news  vd satheesan criticise pinarayi latest news  pinarayi assembly latest news  vd satheesan latest news  pinarayi vijayan latest news  kerala police latest news
പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി, കൊള്ളരുതായ്‌മകളെ ന്യായീകരിക്കരുതെന്ന് പ്രതിപക്ഷം
author img

By

Published : Aug 10, 2021, 12:38 PM IST

Updated : Aug 10, 2021, 7:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊലീസിനു നേരെ ഉയരുന്ന വിമർശനങ്ങളെ തളളി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയം മുതൽ കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങൾ വരെ എണ്ണി പറഞ്ഞ മുഖ്യമന്ത്രി, ഒരു ജനകീയസേനയെ പോലെയാണ് പൊലീസെന്നും പിഴ ചുമത്തുന്നത് മഹാകാര്യമായി കാണേണ്ടെന്നും നിയമസഭയില്‍ പറഞ്ഞു.

പൊലീസിനെതിരെ നുണകള്‍ പ്രചരിപ്പിക്കുന്നു

കൊവിഡ് മഹാമാരി പ്രതിരോധത്തിൽ മുഴുകിയ പതിനൊന്ന് പൊലീസുകാര്‍ ഇന്ന് നമുക്കൊപ്പമില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 17,645 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 217 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ തേടേണ്ട സാഹചര്യവുമുണ്ടായി. വിമര്‍ശനം നല്ലതുതന്നെ, എന്നാല്‍ അത് യാഥാര്‍ഥ്യങ്ങളെ കാണാതെയും നടത്തിയ സേവനങ്ങളെ വിസ്‌മരിച്ച് കൊണ്ടുമാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടില്‍ നിയമവാഴ്‌ച തുടരുന്നതിന് താല്‍പ്പര്യമില്ലാത്ത വിഭാഗങ്ങള്‍ പൊലീസിനെതിരെ രംഗത്ത് വരുന്നുണ്ട്. തീവ്രവാദികളും വര്‍ഗീയശക്തികളും അരാജകവാദികളും ഈ പ്രവര്‍ത്തനത്തില്‍ ബോധപൂര്‍വ്വം ഇടപെടുന്നുണ്ട്. ഓരോ ദിവസവും പൊലീസിനെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ നിറംപിടിപ്പിച്ച നുണകളായി പ്രചരിപ്പിക്കുക എന്നത് ഒരു ശൈലിയായി ഇന്ന് മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'പൊലീസിന് ഭ്രാന്ത് പിടിച്ചു'

എന്നാല്‍ മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു. എല്ലാ കൊള്ളരുതായ്‌മകളേയും ന്യായീകരിക്കുന്നത് പൊലീസിന് അതിക്രമങ്ങൾക്കുള്ള ലൈസൻസ് നൽകലാവുമെന്ന് വി.ഡി സതീശൻ പറഞ്ഞു. പള്ളിയിൽ പോകുന്നവർക്കും ബലിയിടാൻ പോകുന്നവർക്കും പിഴയിടുകയാണ്. കൊവിഡ് കാലത്ത് പൊലീസ് നല്ല പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതുപോലെ തന്നെ അക്രമം നടത്തുന്നു. ഇതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

കേരളത്തിലെ പോലീസിനെ ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്ന് എൻ ഷംസുദ്ദീന്‍ വിമർശിച്ചു. കൊവിഡിൻ്റെ പേരിൽ സംസ്ഥാന വ്യാപകമായി പൊലീസ്‌രാജും നരനായാട്ടും നടക്കുകയാണെന്നും ഷംസുദ്ദീന്‍ ആരോപിച്ചു. അട്ടപ്പാടി ആദിവാസി ഊരിൽ നടന്ന പൊലീസ് നടപടി സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുന്നതിനിടയിലാണ് പൊലീസിൻ്റെ പ്രവർത്തനങ്ങൾ സഭയിൽ പരാമർശിപ്പിക്കപ്പെട്ടത്.

Also read: 'പൊലീസിന് എന്തും ചെയ്യാൻ ലൈസൻസ് നൽകുന്ന ഉത്തരവ്': പുതുക്കിയ നിയന്ത്രണങ്ങള്‍ക്കെതിരെ വിഡി സതീശന്‍

Last Updated : Aug 10, 2021, 7:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.