ETV Bharat / city

മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി - പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം

പരമാവധി അഞ്ച് പേരെ പങ്കെടുപ്പിച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ ആലോചിക്കണമെന്ന് മുഖ്യമന്ത്രി

kerala rainy season diseases news  cm on pre monsoon cleaning  cm pinarayi vijayan news  മഴക്കാലപൂര്‍വ ശുചീകരണം  മുഖ്യമന്ത്രി പിണറായി വിജയൻ  പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം  ആരോഗ്യമന്ത്രി കെ.കെ. ശൈലജ
മുഖ്യമന്ത്രി
author img

By

Published : Apr 17, 2020, 5:24 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്‌തമാക്കണം. ഇതുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴക്കാലത്ത് സാധാരണ പലതരം പനിയും പകര്‍ച്ചവ്യാധികളും മറ്റ് അസുഖങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. വീടുകള്‍ സ്വന്തമായി വൃത്തിയാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രോത്സാഹനം നല്‍കണം. കുടിവെളളം ഉറപ്പുവരുത്തുന്നതിനൊപ്പം കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. ഹോട്‌സ്‌പോട്ട് ജില്ലകളിലും വീടും പരിസരവും വൃത്തിയാക്കാനാകണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും ഓഫീസുകളും ഒരു ദിവസം ശുചീകരണം നടത്തണം.

നിശ്ചിത അകലം പാലിച്ച് പരമാവധി അഞ്ച് പേരെ പങ്കെടുപ്പിച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ ആലോചിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. വെള്ളക്കെട്ട് ഒഴിവാക്കണമെന്നും ഖരമാലിന്യങ്ങള്‍ ഓടകളിലും അഴുക്കുചാലുകളിലും നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു. കുളങ്ങളും, തോടുകളും വൃത്തിയാക്കണം. ഹരിതകര്‍മസേന, സാമൂഹ്യസന്നദ്ധ സേന എന്നിവയുടെ ഏകോപന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അതിഥിതൊഴിലാളികളെ കൂടി പങ്കെടുപ്പിക്കണം. സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എന്‍1 എന്നിവ വരാതിരിക്കാന്‍ പരിസര ശുചീകരണം പ്രധാനമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ യോഗത്തിൽ പറഞ്ഞു. കോളറ, മഞ്ഞപ്പിത്തം എന്നിവക്കെതിരെയും ജാഗ്രത വേണം. വന്യമൃഗങ്ങൾക്ക് വെള്ളം കൊടുക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.