ETV Bharat / city

എൻസിപി എല്‍ഡിഎഫിനൊപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി - പിണറായി വിജയൻ

ഇടതുമുന്നണിയില്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് പിണറായി വിജയൻ

cm on NCP issue  ncp issue  ldf latest news  election news  cm press meet  പിണറായി വിജയൻ വാര്‍ത്തകള്‍  എൻസിപി വാര്‍ത്തകള്‍  മാണി സി കാപ്പൻ  പിണറായി വിജയൻ  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
എൻസിപി എല്‍ഡിഎഫിനൊപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി
author img

By

Published : Feb 10, 2021, 8:38 PM IST

Updated : Feb 10, 2021, 8:47 PM IST

തിരുവനന്തപുരം: എന്‍സിപി ഇടതുമുന്നണിക്കൊപ്പം തന്നെ ഉറച്ചുനില്‍ക്കുമെന്ന കാര്യത്തില്‍ ഇടതുമുന്നണിക്ക് ഒരാശങ്കയും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍സിപി ഇടതുമുന്നണിയുടെ ഭാഗമാണെന്ന് അര്‍ദ്ധശങ്ക ഇല്ലാത്ത വിധം ടി.പി പീതാംബരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൻസിപി എല്‍ഡിഎഫിനൊപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി

പ്രഫുല്‍ പട്ടേല്‍ തന്നെ വിളിച്ചിരുന്നു. ചില കാര്യങ്ങള്‍ സംസാരിച്ചു. ഇടതുമുന്നണിയില്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. പാല സീറ്റിന്‍റെ കാര്യത്തില്‍ ആ ഘട്ടത്തില്‍ ചര്‍ച്ചയാകാം എന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്ന മാണി സി. കാപ്പന്‍റെ പ്രസ്താവനയോട് വെള്ളിയാഴ്ചകള്‍ ഒരുപാട് ഉണ്ടല്ലോ നോക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Last Updated : Feb 10, 2021, 8:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.