ETV Bharat / city

"തെറ്റിദ്ധാരണ പരത്താൻ ശ്രമം": ഐഎംഎയ്‌ക്കെതിരെ മുഖ്യമന്ത്രി - ഐഎംഎയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

ആരോഗ്യ വിദഗ്ദരുടെ ഉപദേശം സ്വീകരിച്ചു തന്നെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. സ്വയം വിദഗ്ദരെന്ന് അവകാശപ്പെടുന്നവർ തെറ്റിദ്ധാരണ പരത്തുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

cm against IMA  ima cm issue  ima latest news  pinarayi vijayan latest news  പിണറായി വിജയൻ വാര്‍ത്തകള്‍  ഐഎംഎയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ  ഐഎംഎ വിവാദം വാര്‍ത്തകള്‍
"തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു": ഐഎംഎയ്‌ക്കെതിരെ മുഖ്യമന്ത്രി
author img

By

Published : Oct 6, 2020, 1:50 PM IST

Updated : Oct 6, 2020, 2:58 PM IST

തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ പുഴുവരിക്കുന്നുവെന്ന ഐഎംഎയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസിനാണ് പുഴുവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അർഹിക്കുന്ന വിമർശനങ്ങൾ തന്നെയാണോ ഉയർത്തുന്നതെന്ന് പ്രസ്താവനയിറക്കുന്നവർ പരിശോധിക്കണം. ആരോഗ്യ വിദഗ്ദരുടെ ഉപദേശം സ്വീകരിച്ചു തന്നെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. സ്വയം വിദഗ്ദരെന്ന് അവകാശപ്പെടുന്നവർ തെറ്റിദ്ധാരണ പരത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

"തെറ്റിദ്ധാരണ പരത്താൻ ശ്രമം": ഐഎംഎയ്‌ക്കെതിരെ മുഖ്യമന്ത്രി

നാട്ടിൽ തെറ്റിദ്ധാരണ പരത്തുന്ന വർത്തമാനമല്ല പറയേണ്ടത്. കേരളത്തിന്‍റെ ആരോഗ്യരംഗത്തെ അത്രമാത്രം ആക്ഷേപിക്കാൻ മാത്രം ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല. പ്രസ്താവനയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടെങ്കിൽ തുറന്നു പറയാം. അല്ലാതെ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം കേരളത്തിൽ ഏശില്ല. ആവശ്യമായ കരുതലോടെ തന്നെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. സർക്കാരിന് വീഴ്ചയുണ്ടായതായി അഭിപ്രായമുണ്ടെങ്കിൽ ശ്രദ്ധയിൽ പെടുത്താം. നല്ല ആശയങ്ങൾ സ്വീകരിക്കുന്നതിൽ സർക്കാർ ഒരു വിമുഖതയും കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയിൽ കുറവ് വന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗികൾ കൂടുമ്പോൾ മരണനിരക്ക് വർധിക്കാം. അതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 75 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന ചടങ്ങ് വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരം 12, കൊല്ലം 5, പത്തനംതിട്ട 6, ആലപ്പുഴ 3, കോട്ടയം 4, തൃശ്ശൂർ 19, പാലക്കാട് 6, മലപ്പുറം 8, കോഴിക്കോട് 5, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഒന്നു വീതവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്. ആർദ്രം പദ്ധതിക്ക് കീഴിൽ ആദ്യ രണ്ടു ഘട്ടമായി 673 പി.എച്ച്.സികളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്. ഇതുവരെ 386 കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. ബാക്കിയുള്ളവയുടെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Last Updated : Oct 6, 2020, 2:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.