തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലടക്കമുളള വിവാദങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍റെ വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യവേയായിരുന്നു സ്വര്‍ണക്കടത്തോ വിവാദങ്ങളോ പരാമര്‍ശിക്കാതെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
'മഹാപ്രളയത്തിലെ കുത്തൊഴുക്കിനെ കവച്ചു വയ്‌ക്കുന്ന നുണ പ്രചരണങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പടച്ചു വിട്ടു. എന്നാല്‍ ജനം ഇത് തള്ളി കളഞ്ഞു. ജനങ്ങള്‍ നെഞ്ച് തൊട്ട് പറഞ്ഞു, ഇത് ഞങ്ങളുടെ സര്‍ക്കാരാണെന്ന്. അതുകൊണ്ട് ഭരണ തുടര്‍ച്ച ഇടതു മുന്നണിക്ക് തന്നെ ലഭിച്ചുവെന്നും' മുഖ്യമന്ത്രി പറഞ്ഞു.
ഇടതുമുന്നണി ഇപ്പോഴും തുടരുന്നത് അതേ നയമാണ്. അതുകൊണ്ട് നല്ല യശസ് നേടാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇത് പൊങ്ങച്ചം പറയലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നയം ഇതല്ല. പ്രതിപക്ഷം അവരുടെ നയം തുടരട്ടെ. അത് അതിന്‍റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.