തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.ഐയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം പരിഗണിച്ചേക്കും. സംസ്ഥാന സർക്കാറിന്‍റെ അനുമതി ഇല്ലാതെ സി.ബി.ഐക്ക് നേരിട്ട് കേസ് എടുക്കുന്നതിനുള്ള അനുമതി റദ്ദാക്കാനാണ് സർക്കാർ നീക്കം.
സർക്കാർ നിലപാട് കോടതിയുടെ നിർദേശ പ്രകാരം ഉള്ള കേസുകൾ മാത്രം സി.ബി.ഐ അന്വേഷിച്ചാൽ മതിയെന്നതാണ്. ഇക്കാര്യത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ ഉചിതമായ തിരുമാനമെടുക്കാൻ സംസ്ഥാന ഘടകത്തിന് അനുമതി നൽകിയിരുന്നു. ഇത് പ്രകാരം നടപടിക്കുള്ള ചർച്ചകൾ സർക്കാർ തലത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഇക്കാര്യത്തിലെ പ്രാരംഭ ചർച്ച നാളത്തെ യോഗത്തിൽ നടക്കും.