ETV Bharat / city

തിരയില്‍പെട്ട് കൂറ്റന്‍ ബോട്ട് കരയിലേക്ക് ഇടിച്ചുകയറി

കന്യാകുമാരി ജില്ലയിലെ കുളച്ചൽ വാണിയക്കുടി സ്വദേശി വ്യാകപൂവിന്‍റെ രക്ഷകൻ എന്ന ബോട്ടാണ് കഠിനംകുളം മര്യനാട് തീരത്തേക്ക് ഇടിച്ചുകയറിയത്

author img

By

Published : Oct 22, 2019, 11:12 PM IST

തിരയില്‍പെട്ട് കൂറ്റന്‍ ബോട്ട് കരയിലേക്ക് ഇടിച്ചുകയറി

തിരുവനന്തപുരം: ശക്തമായ തിരയില്‍പെട്ട് കൂറ്റന്‍ മത്സ്യബന്ധനബോട്ട് കഠിനംകുളം മര്യനാട് തീരത്തേക്ക് ഇടിച്ചുകയറി. കന്യാകുമാരി ജില്ലയിലെ കുളച്ചൽ വാണിയക്കുടി സ്വദേശി വ്യാകപൂവിന്‍റെ രക്ഷകൻ എന്ന ബോട്ടാണ് ഇന്നലെ വെളുപ്പിന് മര്യനാട് തീരത്തേക്ക് ഇടിച്ച് കയറിയത്. ബോട്ട് കടലിൽ ഇറക്കാൻ പുലർച്ചെ മുതൽ നടത്തിവരുന്ന പരിശ്രമങ്ങളെല്ലാം പൂർണ്ണമായും പരാജയപ്പെട്ട അവസ്ഥയാണ്.

തിരയില്‍പെട്ട് കൂറ്റന്‍ ബോട്ട് കരയിലേക്ക് ഇടിച്ചുകയറി

കുളച്ചലിൽ നിന്ന് മൂന്ന് ബോട്ടുകളെത്തിച്ച് തീരത്തേക്ക് ഇടിച്ചുകയറിയ ബോട്ടിന്‍റെ പുറക് വശത്ത് കൂടി വടം കെട്ടി കടലിലിറക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ബോട്ടിന്‍റെ പ്രൊപെല്ലർ മണലിൽ താഴ്‌ന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ കയറ് കൊണ്ട് കെട്ടിവലിച്ചാൽ പ്രൊപെല്ലര്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്.

Intro:കഠിനംകുളം മര്യനാട് തീരത്ത് കൂറ്റൻ മത്സ്യ ബന്ധന ഡ്രോളിംഗ് ബോട്ട് കരക്ക് അടിഞ്ഞുകയറി.
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കുളച്ചൽ വാണിയക്കുടി സ്വദേശി വ്യാകപൂവിന്റെ രക്ഷകൻ എന്ന ബോട്ടാണ് ഇന്നലെ വെളുപ്പിന് മര്യനാട് തീരത്ത് അടിഞ്ഞ് കയറിയത്.

ബോട്ട് കടലിൽ ഇറക്കാൻ പുലർച്ചേ മുതൽ നടത്തിവരുന്ന പരിശ്രമങ്ങളെല്ലാം പൂർണ്ണമായും പരാജയപ്പെട്ട അവസ്ഥയാണ്.

കുളച്ചിലിൽ നിന്ന് മൂന്ന് ബോട്ടുകളെത്തിച്ചു ബോട്ടിന്റെ പുറക് വശത്ത് കൂടി വടം കെട്ടി കടലിലിറക്കാനുള്ള ശ്രമമാണ് ഇന്നലെ വൈകുവോളം നടന്നത്.
പോലീസിന്റെയും മറ്റും നിർദ്ദേശം അനുസരിച്ച് ബോട്ടിന് മുന്നിലും പുറകിലും വടം കെട്ടി വലിച്ചെങ്കിലും ഫലം കണ്ടില്ല.

ഇങ്ങനെ ചെയ്യുന്നത് യാതൊരു തരത്തിലും പ്രാവർത്തികമാകില്ല എന്നാണ് പ്രദേശത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ അഭിപ്രായം.

ഇപ്പോൾ ബോട്ടിന്റെ പ്രൊപെല്ലർ മണലിൽ പതിഞ്ഞ അവസ്ഥയിലാണ്.
ഈ സാഹചര്യത്തിൽ കയറ് കൊണ്ട് കെട്ടിവലിച്ചാൽ പ്രൊപ്പെല്ലർ ഒടിഞ് തകരാറിലാകും എന്നതാണ് മത്സ്യ തൊഴിലാളികൾ വ്യക്തമാക്കുന്നത്.

പ്രൊപെല്ലർ മുറിച്ച് മാറ്റി ബോട്ട് കടലിലിറക്കണം എന്നാണ് പ്രദേശത്തെ മത്സ്യതൊഴിലാളികളുടെ വാദം.

ഇതിന് മുൻപും മര്യനാട്, തുമ്പ, സെന്റാഡ്രൂസ് തീരങ്ങളിൽ സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്.
അന്ന് കരക്കടിഞ്ഞ ബോട്ട് കടലിലിറക്കുന്നതിനിടെ പ്രൊപ്പെല്ലർ പൊട്ടി പൊളിഞ്ഞ സാഹചര്യവും ഒടുവിൽ ബോട്ടിന്റെ അടിഭാഗത്ത് കൂടി വെള്ളം കയറി ബോട്ട് കടലിൽ മുങ്ങി താണ സംഭവവും അരങ്ങേറിയിരുന്നു.

അതേ സമയം സംഭവം നടന്നിട്ട് അതികാരികളുടെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലുകളുമുണ്ടായിട്ടില്ലന്ന ആക്ഷേപവും നിലവിലുണ്ട്.

ഫിഷറീസ് വകുപ്പിനെ വിവരം അറിയിച്ചെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലന്നും മത്സ്യതൊഴിലാളികൾ പറയുന്നു.

60 ലക്ഷത്തോളം വിലവരുന്ന രക്ഷകൻ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.
ബോട്ടിലുണ്ടായിരുന്ന മത്സ്യം കൊല്ലം നീണ്ടകരയിൽ വിറ്റ ശേഷം 12 അംഗം മത്സ്യതൊഴിലാളികളടങ്ങുന്ന സംഘം കുളച്ചലേക്ക് മടങ്ങവേ ശക്തമായ കാറ്റിൽപ്പെ ബോട്ട് കരക്കടിഞ് കയറിയതാകാമെന്നാണ് കഠിനംകുളം പോലീസ് പറയുന്നത്.Body:.......Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.