ETV Bharat / city

അർച്ചനയുടെ മരണം : ഭർത്താവ് സുരേഷ് അറസ്റ്റില്‍ - വിസ്‌മയ കേസ്

അർച്ചനയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് ഈ മാസം 21 ന് രാത്രി.

Archana suicide case  dowry death  സ്‌ത്രീധന പ്രശ്‌നം  ആത്മഹത്യ  വിസ്‌മയ കേസ്  അർച്ചന കേസ്
അർച്ചന
author img

By

Published : Jun 28, 2021, 8:59 PM IST

തിരുവനന്തപുരം : വെങ്ങാനൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വെങ്ങാനൂർ ചിരത്തല വിളാകം അർച്ചന നിവാസിൽ സുരേഷ് കുമാർ (26) ആണ് ജില്ല ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലായത്. ചൊവ്വാഴ്‌ച ഇയാളെ കോടതിയില്‍ ഹാജരാക്കും.

ഈ മാസം 21 ന് രാത്രിയാണ് അർച്ചനയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗാർഹികപീഡനം കൊണ്ടുള്ള മനോവിഷമമാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

also read: വടകര പീഡനക്കേസ്: പ്രതികളായ സി.പി.എം നേതാക്കളെ കോടതി റിമാൻഡ് ചെയ്തു

ഒരു വർഷം മുമ്പാണ് സുരേഷുമായി വിവാഹം കഴിഞ്ഞത്. ഇരുവരും വ്യത്യസ്ത മതസ്ഥരാണ്. ഇരുവരും താമസിച്ചിരുന്ന വാടക വീട്ടിലാണ് അർച്ചനയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിയുടേത് കൊലപാതകമാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.