ETV Bharat / city

സിൽവർ ലൈന്‍ റെയില്‍ പദ്ധതി: 2,100 കോടി രൂപ കിഫ്‌ബി വായ്‌പ നല്‍കും - silver line railway project kiifb news

പദ്ധതിക്കായി 955.1 3 ഹെക്‌ടര്‍ ഭൂമി ഏറ്റെടുക്കാനാണ് 2,100 കോടി രൂപ വായ്‌പ നൽകുന്നത്

സിൽവർ ലൈന്‍ പദ്ധതി  സിൽവർ ലൈന്‍ പദ്ധതി വാര്‍ത്ത  സിൽവർ ലൈന്‍ റെയില്‍ പദ്ധതി:  സിൽവർ ലൈന്‍ റെയില്‍ പദ്ധതി വാര്‍ത്ത  സിൽവർ ലൈന്‍ പദ്ധതി 2,100 കോടി കിഫ്‌ബി വായ്‌പ വാര്‍ത്ത  സിൽവർ ലൈന്‍ പദ്ധതി കിഫ്‌ബി വായ്‌പ വാര്‍ത്ത  സിൽവർ ലൈന്‍ പദ്ധതി കിഫ്‌ബി വായ്‌പ  സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതി വാര്‍ത്ത  സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതി  സിൽവർ ലൈന്‍ പദ്ധതി ഭൂമി ഏറ്റെടുക്കല്‍ വാര്‍ത്ത  silver line railway project  silver line railway project news  silver line railway project kiifb loan news  silver line railway project 2100 crore kiifb loan news  silver line railway project kiifb news  silver line railway project kiifb
സിൽവർ ലൈന്‍ റെയില്‍ പദ്ധതി: 2,100 കോടി രൂപ കിഫ്‌ബി വായ്‌പ നല്‍കും
author img

By

Published : Sep 29, 2021, 9:27 AM IST

തിരുവനന്തപുരം: സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതിയായ സിൽവർ ലൈന് സംസ്ഥാന സർക്കാർ വിഹിതമായ 2,100 കോടി രൂപ വായ്‌പയായി കിഫ്ബി നൽകും. പദ്ധതി നിർവഹണത്തിനായി കിഫ്ബിയുടെ നിർദേശപ്രകാരം കേരള റെയിൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിനെ നിയോഗിച്ച് ഗതാഗതവകുപ്പ് ഉത്തരവ് പുറത്തിറക്കി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനാണ് 2,100 കോടി രൂപ വായ്‌പ നൽകുന്നത്. 955.1 3 ഹെക്‌ടര്‍ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. 2013ലെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥകൾ അനുസരിച്ചാകും നടപടിക്രമങ്ങൾ. ഇതിനായി ജില്ല അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കാൻ സ്പെഷ്യൽ കലക്‌ടര്‍മാരുടെ ഓഫിസുകൾ സ്ഥാപിക്കും.

കെ റെയിൽ പദ്ധതിക്ക് മുൻകൂർ പാരിസ്ഥിതിക അനുമതി വേണ്ടെന്ന് കേന്ദ്ര ഹരിത ട്രൈബ്യൂണൽ നേരത്തെ അറിയിച്ചിരുന്നു. പാരിസ്ഥിതിക ആഘാത പഠനത്തിനായി ഇക്യൂഎംഎസ് ഇന്ത്യ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 14 മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. 64,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 33,700 കോടി രൂപ വിദേശ വായ്‌പ എടുക്കാനാണ് ആലോചന.

Read more: സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ : ആദ്യ ഘട്ട സ്ഥലമെടുപ്പ് ഉടന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.