പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ മന്ത്രി എ.കെ ബാലന്‍റെ വസതിയിലേക്ക് നടത്തുന്ന കാൽനടയാത്ര ആരംഭിച്ചു. വാളയാർ അട്ടപ്പള്ളത്ത് നിന്ന് ആരംഭിച്ച മാർച്ച് വ്യാഴാഴ്ച ഉച്ചയോടെ മന്ത്രിയുടെ വസതിക്ക് മുമ്പിൽ സമാപിക്കും. വാളയാർ കേസിൽ പുനഃരന്വേഷണം നടത്തുക, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വാളയാർ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാർച്ച് നടത്തുന്നത്. വിവിധയിടങ്ങളിൽ മാർച്ചിന് ഐക്യദാർഢ്യവുമായി വിവിധ സംഘടനാ നേതാക്കൾ ഉള്‍പ്പെടെയെത്തും.
വാളയാര്‍ കേസ്: മാതാപിതാക്കളുടെ കാല്‍നടയാത്രക്ക് തുടക്കം - valayar pocso case
വാളയാർ അട്ടപ്പള്ളത്ത് നിന്ന് ആരംഭിച്ച മാർച്ച് വ്യാഴാഴ്ച ഉച്ചയോടെ മന്ത്രി എ.കെ ബാലന്‍റെ വസതിക്ക് മുമ്പിലെത്തും