പാലക്കാട്: വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ രംഗത്ത്. മുഖ്യമന്ത്രിയെ ഇക്കാര്യത്തിൽ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നും എൽഡിഎഫ് നോമിനിയായ തന്നെ മാറ്റി യുഡിഎഫ് കാലത്തെ ലതാ ജയരാജനെ വെച്ചത് എന്തിനെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ജലജ മാധവൻ ആവശ്യപ്പെട്ടു.
അസാധാരണ ഉത്തരവിലൂടെ ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റി നിർത്തിയത്. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. കേസന്വേഷിച്ച ഡിവൈഎസ്‌പി സോജൻ ഒരുഘട്ടത്തിലും തന്നോട് സഹകരിച്ചില്ലെന്നും അവര്‍ പാലക്കാട് പറഞ്ഞു. പൂർണമായും അന്വേഷണ ഉദ്യോഗസ്ഥരുടെ പിഴവാണ് കേസിൽ പ്രതികൾ രക്ഷപെടാന്‍ കാരണമെന്നും ഇപ്പോഴുള്ള തെളിവ് വെച്ച് വീണ്ടും അന്വേഷണം നടന്നാലും പ്രതികൾ ശിക്ഷിക്കപ്പെടില്ലെന്നും ജലജ മാധവൻ കൂട്ടിച്ചേര്‍ത്തു.