പാലക്കാട് : തൃത്താലയിൽ കണ്ണനൂരിൽ ഭാരതപ്പുഴയിലെ പുൽത്തിട്ടയിൽ മേയാൻവിട്ട പശു പുൽക്കാടുകൾക്ക് തീ പിടിച്ച് ചത്തു. കണ്ണനൂർ മനവളപ്പിൽ സതിയുടെ പശുവിനാണ് ജീവഹാനിയുണ്ടായത്. സമീപ പ്രദേശങ്ങളിലുള്ളവര്‍ ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ നാൽക്കാലികളെ മേയാന്‍ വിടാറുണ്ട്. ഇത്തരത്തില്‍ വിട്ടതായിരുന്നു സതിയും.
Also read:സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം
എന്നാല്‍, വേനൽക്കാലമാകുന്നതോടെ പുൽക്കാടുകൾക്ക് സാമൂഹ്യവിരുദ്ധർ തീയിടാറുണ്ട്. ഇത്തരത്തിലാണ് പശുവിന് പൊള്ളലേറ്റത്.