പാലക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സുഗന്ധവിളകൾ കൃഷി ചെയ്യാനൊരുങ്ങുകയാണ് പട്ടാമ്പി തിരുമിറ്റക്കോട് സി.പി.ഐ ലോക്കല്‍ കമ്മിറ്റി. തരിശായി കിടന്നിരുന്ന ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. നെല്ല്, പച്ചക്കറി തുടങ്ങി സാധാരണ കണ്ടുവരാറുള്ള കൃഷി രീതിയിൽ നിന്നും വ്യത്യസ്തമായി സുഗന്ധ വിളകളായ ഇഞ്ചിയും മഞ്ഞളുമാണ് കൃഷി ചെയ്യുന്നത്. കൃഷിയുടെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ് നിർവഹിച്ചു.
സുഭിക്ഷ കേരളം പദ്ധതി; സുഗന്ധവിള കൃഷിയുമായി സിപിഐ
സിപിഐ തിരുമിറ്റക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി.