ETV Bharat / city

മുതിര്‍ന്ന സമസ്ത നേതാവ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ അന്തരിച്ചു - Senior Samastha leader

സമസ്തയിലെ ആദ്യ തലമുറയിലെ അവസാന കണ്ണിയായ പണ്ഡിതനാണ് വിടവാങ്ങിയത്. മണ്ണാർക്കാട് മുണ്ടേക്കനാട് ജുമുഅ മസ്ജിദിൽ രാവിലെ ഒമ്പത് മണിക്ക് ഖബറടക്കി.

സി.കെ.എം സാദിഖ് മുസലിയാർ  സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ  Senior Samastha leader  CKM Sadiq Musaliar passes away
മുതിര്‍ന്ന സമസ്താ നേതാവ് സി.കെ.എം സാദിഖ് മുസലിയാർ അന്തരിച്ചു
author img

By

Published : Apr 16, 2020, 1:28 PM IST

പാലക്കാട്: സമസ്ത കേരള ജംയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷറർ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ അന്തരിച്ചു. സമസ്തയിലെ ആദ്യ തലമുറയിലെ അവസാന കണ്ണിയായ പണ്ഡിതനാണ് വിടവാങ്ങിയത്. മണ്ണാർക്കാട്ടെ വീട്ടിൽവച്ച് ബുധനാഴ്ച രാത്രി എട്ട് മണിയോടാണ് അന്ത്യം. പട്ടിക്കാട് ജാമിഅ നൂരിയ കോളജ് പഠനകാലത്ത് നൂറുൽ ഉലമ സ്റ്റുഡൻസ് അസോസിയേഷനിലൂടെയാണ് സാദിഖ് മുസ്‌ലിയാര്‍ സംഘടനാ രംഗത്തെത്തിയത്. സമസ്ത കേരള ജംയ്യത്തുല്‍ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡന്‍റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടിവ് മെമ്പർ, സുന്നി മഹല്ല് ഫെഡറേഷൻ നിർവാഹക സമിതി അംഗം, മുഅല്ലിം ക്ഷേമനിധി ബോർഡ് സംസ്ഥാന ചെയർമാൻ, കുരുന്നുകൾ, സന്തുഷ്ട കുടുംബം, അൽ മുഅല്ലീം മാസികകളുടെ പബ്ലിഷർ തുടങ്ങി നിരവധി സ്ഥാനങ്ങളാണ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ വഹിച്ചത്. മണ്ണാർക്കാട് മുണ്ടേക്കനാട് ജുമുഅ മസ്ജിദിൽ രാവിലെ ഒമ്പത് മണിക്ക് ഖബറടക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.