ETV Bharat / city

മാരകായുധങ്ങളുമായി അരും കൊലയ്ക്കിറങ്ങിയവരോട് ചര്‍ച്ചയല്ല, നടപടികള്‍ വേണം : കുമ്മനം രാജശേഖരന്‍

author img

By

Published : Apr 20, 2022, 8:09 PM IST

കൊന്നവരെയും കൊല്ലാൻ ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെന്ന് കുമ്മനം രാജശേഖരൻ

vpalakkad murders kummanam statement  palakkad murders  kummanam rajashekharan  കുമ്മനം രാജശേഖരന്‍  പാലക്കാട് ഇരട്ടക്കൊലപാതകം കുമ്മനം രാജശേഖരന്‍  പാലക്കാട് ഇരട്ടക്കൊലപാതകം  പാലക്കാട് കൊലപാതകങ്ങൾ
മാരകായുധങ്ങളുമായി അരുംകൊലയ്ക്കിറങ്ങിയവരോട് ചര്‍ച്ചയല്ല, നടപടികളാണ് വേണ്ടത്; കുമ്മനം രാജശേഖരന്‍

പാലക്കാട് : മാരകായുധങ്ങളുമായി അരുംകൊലയ്ക്കിറങ്ങിയവരോട് ചര്‍ച്ചയല്ല, നടപടികളാണ് വേണ്ടതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം കുമ്മനം രാജശേഖരന്‍. മാറാട് കൂട്ടക്കൊല മുതല്‍ ശ്രീനിവാസന്‍റെ കൊലപാതകം വരെയുള്ള കേസുകളില്‍ ഗൂഢാലോചനക്കാരെ പിടികൂടാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

കൊന്നവരെയല്ല കൊല്ലിച്ചവരെയാണ് പിടികൂടേണ്ടത്. പോപ്പുലര്‍ഫ്രണ്ട് നടത്തുന്നത് ഒളിയുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി എന്നതിനുള്ള ഉത്തരം നല്‍കേണ്ടത് സര്‍ക്കാരാണ്. എസ്‌ഡിപിഐ സിപിഎമ്മിന്‍റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും എസ്‌ഡിപിഐയെ സംരക്ഷിക്കുകയാണ് പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also read: പാലക്കാട്ടെ കൊലപാതകങ്ങൾ : ജാഗ്രത വേണമെന്ന് പാർട്ടിക്കാരോട് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈ

പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ ആര്‍എസ്‌എസ് പ്രവർത്തകൻ എ. ശ്രീനിവാസന്‍റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം. ബിജെപിയെ ഇല്ലായ്‌മ ചെയ്‌ത് രാഷ്‌ട്രീയനേട്ടം കൈവരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത്തരം സംഘട്ടനങ്ങളില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് മന്ത്രിമാരും എഡിജിപിയും പറയുന്നത്. സിപിഎം നേതാക്കള്‍ പറയുന്നത് പോലെ മാത്രമേ പോലീസിന് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നുള്ളൂ. സ്വതന്ത്ര അന്വേഷണം നടത്താന്‍ പൊലീസിനെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആശയവും ആദര്‍ശവും നഷ്‌ടപ്പെട്ട സിപിഎം ആയുധവും അവസരവും പൊലീസിന്‍റെ പിന്തുണയും നല്‍കി എസ്‌ഡിപിഐയെ സംരക്ഷിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ ബിജെപിയുടെ വളര്‍ച്ച കേരളത്തിലും ഉണ്ടാവുമെന്ന ഭയത്താലാണ് ഒറ്റപ്പെടുത്തി പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.