ETV Bharat / city

ആനയുടെ കൊമ്പ് തട്ടി ലോറിയില്‍ നിന്ന് വീണ പാപ്പാന്‍ മരിച്ചു - mangalamkunnu ganesan mahout death

ആനയ്ക്ക് പട്ട നല്‍കാനായി മണികണ്‌ഠന്‍ ലോറിയില്‍ കയറിയ സമയത്താണ് അപകടമുണ്ടായത്

മംഗലാംകുന്ന് ഗണേശന്‍ പാപ്പാന്‍ മരിച്ചു  ലോറിയില്‍ നിന്ന് വീണ പാപ്പാന്‍ മരിച്ചു  ആനയുടെ കൊമ്പ് തട്ടി പാപ്പാന്‍ മരിച്ചു  പാലക്കാട് ആന പാപ്പാന്‍ മരിച്ചു  കുളപ്പുള്ളി ആന പാപ്പാന്‍ അപകടം  mahout dies in palakkad  mangalamkunnu ganesan mahout death  kulappully mahout accident
ആനയുടെ കൊമ്പ് തട്ടി ലോറിയില്‍ നിന്ന് വീണ പാപ്പാന്‍ മരിച്ചു
author img

By

Published : Mar 19, 2022, 9:20 PM IST

പാലക്കാട് : ആനയുടെ കൊമ്പ് തട്ടി ലോറിയില്‍ നിന്ന് വീണ പാപ്പാന്‍ മരിച്ചു. മംഗലാംകുന്ന് ഗണേശന്‍റെ ഒന്നാം പാപ്പാന്‍ കുഴല്‍മന്ദം ചെറുകുന്ന് കുഞ്ഞിരം വീട്ടില്‍ മണികണ്‌ഠനാണ് (42) മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ശനിയാഴ്‌ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

ചൊവ്വാഴ്‌ച പുലര്‍ച്ചെ മംഗലാംകുന്ന് ഗണേശന്‍ എന്ന ആനയെ ലോറിയില്‍ കൊണ്ടുപോകുമ്പോള്‍ കുളപ്പുള്ളിയില്‍ വച്ചാണ് അപകടമുണ്ടായത്. ചായ കുടിക്കാനായി ലോറി നിര്‍ത്തിയ സമയം പട്ട നല്‍കുന്നതിനായി മണികണ്‌ഠന്‍ ലോറിയില്‍ കയറി. ഈ സമയം ആനയുടെ കൊമ്പ് തട്ടി റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Also read: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

സമീപത്ത് ഉണ്ടായിരുന്ന ഹൈവേ പൊലീസാണ് മണികണ്‌ഠനെ ആശുപത്രിയില്‍ എത്തിച്ചത്. കാവശ്ശേരി പൂരത്തിന് ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുപോകുമ്പോഴായിരുന്നു അപകടമെന്ന് മണികണ്‌ഠന്‍റെ ബന്ധുക്കള്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.