ETV Bharat / city

റോഡിലൂടെ നടന്നുപോയ സ്‌ത്രീയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍

author img

By

Published : Feb 24, 2022, 8:52 AM IST

നിരന്തരമായി ശല്യം ചെയ്‌തതിനെ തുടര്‍ന്ന് സ്‌ത്രീ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

സ്‌ത്രീയെ കടന്നുപിടിച്ചു  പാലക്കാട് സ്‌ത്രീയെ ശല്യം ചെയ്‌തു  പാലക്കാട് യുവാവ് അറസ്റ്റ്  palakkad man arrested for harassing woman
റോഡിലൂടെ നടന്നുപോയ സ്‌ത്രീയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍

പാലക്കാട്: പാലക്കാട് റോഡിലൂടെ നടന്നുപോയ സ്ത്രീയെ ശല്യം ചെയ്‌തതിന് യുവാവ് അറസ്റ്റില്‍. അലനല്ലൂര്‍ സ്വദേശി ഉമ്മര്‍ ഫാറൂഖിനെയാണ് നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒരാഴ്‌ച മുമ്പാണ് കേസിനാസ്‌പദമായ സംഭവം.

റോഡിലൂടെ നടന്നുപോവുകയായിരുന്നു സ്ത്രീയെ ഓട്ടോറിക്ഷ ഡ്രൈവറായ ഫറൂക്ക് കടന്നുപിടിക്കുകയായിരുന്നുവെന്ന് സിഐ സിജോ വര്‍ഗീസ് പറഞ്ഞു. ഇയാള്‍ നിരന്തരമായി ഇവരെ ശല്യം ചെയ്യാറുണ്ടായിരുന്നു. ഞായറാഴ്‌ച ഇവര്‍ പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് ചൊവ്വാഴ്‌ച നാട്ടുകല്‍ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

Also read: 'പുഷ്‌പ' സ്‌റ്റൈലിൽ രക്തചന്ദന കടത്ത് ; 548 കിലോ ചന്ദനവുമായി 'സൂറത്തിലെ പുഷ്‌പരാജ്' പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.