ETV Bharat / city

മലമ്പുഴയിൽ കോൺഗ്രസ് ബിജെപിക്ക് വോട്ട് വിറ്റെന്ന് ഇടത് സ്ഥാനാർഥി

ഒരു ബൂത്തിലാണ് തെരഞ്ഞെടുപ്പ് ദിവസം കോൺഗ്രസും ബിജെപിയും ഇരുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ പ്രഭാകരൻ ആരോപിച്ചു. എല്‍ഡിഎഫ് സ്ഥാനാർഥിയുടെ ആരോപണം പരാജയ ഭീതിയിലാണെന്ന് എന്‍ഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ പ്രതികരിച്ചു.

author img

By

Published : Apr 8, 2021, 4:17 PM IST

മലമ്പുഴ കോൺഗ്രസ്  മലമ്പുഴ നിയമസഭ തെരഞ്ഞെടുപ്പ്  മലമ്പുഴയില്‍ വോട്ട് വില്‍പന  മലമ്പുഴ ബിജെപി കോണ്‍ഗ്രസ്  എ പ്രഭാകരൻ മലമ്പുഴ  സി കൃഷ്ണകുമാർ ബിജെപി  മലമ്പുഴ ബിജെപി  malampuzha ldf candidate  malampuzha congress sold votes bjp
മലമ്പുഴയിൽ വോട്ട് വില്‍പന

പാലക്കാട്: മലമ്പുഴയിൽ കോൺഗ്രസ് ബിജെപിയ്ക്ക് വോട്ട് വിറ്റെന്ന് ഇടതുമുന്നണി സ്ഥാനാർഥി എ പ്രഭാകരൻ. നാട്ടിലാകെ പാട്ടായ കാര്യം ഒളിച്ചുവെക്കേണ്ടതില്ല. കോൺഗ്രസ് മണ്ഡലത്തിൽ സജീവമായിരുന്നില്ല. ആ നിഷ്ക്രിയത്വം വോട്ട് വിൽപനയായി വേണം അനുമാനിക്കാൻ. കോൺഗ്രസും ബിജെപിയും ഒരു ബൂത്തിലാണ് തെരഞ്ഞെടുപ്പ് ദിവസം ഇരുന്നതെന്നും അദ്ദേഹം ആരോപിച്ചു. പുതുശേരി ഒഴികെ മിക്കവാറും പഞ്ചായത്തിലും അതായിരുന്നു സ്ഥിതി. വോട്ട് വിറ്റാലും സിപിഎം മികച്ച ഭൂരിപക്ഷത്തിൽ മലമ്പുഴയിൽ വിജയിക്കുമെന്നും പ്രഭാകരൻ അവകാശപ്പെട്ടു.

ആരോപണത്തിന് പിന്നാലെ ആരുടെയും വോട്ട് വാങ്ങേണ്ട ആവശ്യം ബിജെപിക്ക് ഇല്ലെന്ന് എന്‍ഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ പ്രതികരിച്ചു. കോൺഗ്രസിന്‍റേയും സിപിഎമ്മിന്‍റേയും വോട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. അത് രണ്ട് പാർട്ടികൾക്കും എതിരെയുള്ള വികാരം കൊണ്ടാണ്. ആരുമായും ബിജെപിക്ക് കൂട്ടുകെട്ടില്ല. അടിയൊഴുക്കുകള്‍ ബിജെപിക്ക് അനുകൂലമാണ്. എല്‍ഡിഎഫ് സ്ഥാനാർഥിയുടെ ആരോപണം പരാജയ ഭീതിയിലാണെന്നും കൃഷ്ണകുമാർ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.