പാലക്കാട്: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെഎസ്‌ടിഎ) ജില്ലാ സമ്മേളനത്തിന് വെള്ളിയാഴ്‌ച പൊതുസമ്മേളനത്തോടെ തുടക്കമായി. ‘നവകേരള സൃഷ്ടിക്കായ് അണിചേരൂ, മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ’ എന്ന മുദ്രാവാക്യമുയർത്തിയാണ് സമ്മേളനം. പൊതുസമ്മേളനത്തിന് മുന്നോടിയായി മുതലമടയിൽനിന്ന് ബൈക്ക് റാലി ആരംഭിച്ച് നെന്മാറ ഫോറസ്‌റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. ചെർപ്പുളശേരി വനിതാകലാവേദിയുടെ സംഗീതശിൽപ്പവും പാലക്കാട് മെഹ്‌ഫിൽ ഗസൽസന്ധ്യയും നടന്നു. സമ്മേളനം ശനിയാഴ്ച സമാപിക്കും.
അതേ സമയം ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനം ആരംഭിക്കണമെന്ന് ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പാലക്കാട് കെപിഎം റീജൻസിയിൽ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്‍റ് വി ജോസ് അധ്യക്ഷനായി.
പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ്, ഷിഹാബ് വേദവ്യാസ എന്നിവർ സംസാരിച്ചു. സമ്മേളനം ശനിയാഴ്ച സമാപിക്കും.