ETV Bharat / city

നിയന്ത്രണംവിട്ട കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു - നിയന്ത്രണംവിട്ട വാഹനം ഇടിച്ചു

നിയന്ത്രണംവിട്ട വാഹനം ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കൂടെയുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം.

Accident Death  കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു  നിയന്ത്രണംവിട്ട കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു  നിയന്ത്രണംവിട്ട കാർ ഇടിച്ചു  നിയന്ത്രണംവിട്ട വാഹനം ഇടിച്ചു  കാൽനട യാത്രക്കാരി കാർ മരിച്ചു
നിയന്ത്രണംവിട്ട കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു
author img

By

Published : Apr 5, 2022, 1:55 PM IST

പാലക്കാട്: നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി കാൽനട യാത്രക്കാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ചുമൂർത്തിമംഗലം തെക്കേത്തറ കൈക്കോളത്തറ പരേതനായ ഗണേശന്‍റെ ഭാര്യ മണിയാണ് (62) മരിച്ചത്. കൂടെയുണ്ടായിരുന്ന കൈക്കോളത്തറ കൃഷ്‌ണന്‍റെ ഭാര്യ പ്രേമയെ (56) ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാത അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ ചൊച്ചാഴ്‌ച രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. തൃശൂർ മണ്ണുത്തിയിലേക്ക് പോയ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിന്‌ മുകളിലൂടെ റോഡ് മുറിച്ചുകടക്കാൻ നിന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു. ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മണി മരിച്ചു.

ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു. കോയമ്പത്തൂർ സ്വദേശിയായ ഡ്രൈവർ ഗൗതമിനെ (35) വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ചൊവ്വാഴ്‌ച പോസ്റ്റ്‌മോർട്ടം നടത്തിയതിനുശേഷം വീട്ടിൽ സംസ്‌കരിക്കും. മണിയുടെ മക്കൾ: ശെൽവി, ശാന്തി, മണികണ്‌ഠൻ. മരുമക്കൾ: കൃഷ്‌ണൻകുട്ടി, രാധാകൃഷ്‌ണൻ

Also read: ട്രക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി, ആഘാതത്തില്‍ കാര്‍ ബൈക്കിലിടിച്ചു, യുവാവിന് ദാരുണാന്ത്യം ; വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.