ETV Bharat / city

നാടുകാണി ചുരത്തിൽ ഗതാഗതം പുനസ്ഥാപിച്ചു

നിലമ്പൂർ എംഎൽഎ പിവി അൻവർ പൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് റോഡ് തുറന്നുകൊടുത്തത്.

നാടുകാണി ചുരത്തിൽ ഗതാഗതം പുനസ്ഥാപിച്ചു
author img

By

Published : Oct 2, 2019, 4:04 AM IST

മലപ്പുറം: ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന നാടുകാണി ചുരത്തില്‍ ഗതാഗതം പുനസ്ഥാപിച്ചു. നിലമ്പൂർ എംഎൽഎ പിവി അൻവർ പൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് റോഡ് തുറന്നുകൊടുത്തത്. താഴ്ന്ന ഭാഗങ്ങള്‍ മെറ്റൽ പാകി ഗതാഗത യോഗ്യമാക്കി ഒറ്റവരിയിലൂടെ വാഹനങ്ങൾക്ക് പോകുവാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം ചരക്ക് വാഹനങ്ങള്‍ക്ക് നിരോധനം തുടരും. ഗതാഗത നിരോധന ബോർഡുകൾ മാറ്റി ജാഗ്രതാ നിർദേശ ബോർഡുകളും സ്ഥാപിച്ചു.

നാടുകാണി ചുരത്തിൽ ഗതാഗതം പുനസ്ഥാപിച്ചു

25 മീറ്റർ ദൂരത്തിലും നാലര മീറ്റർ വീതിയിലും ചുരത്തിന്‍റെ ഇടതുവശം നവീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിര്‍മാണ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പിന്‍റെ അവലോകന യോഗം ചേര്‍ന്നിരുന്നു. നാടുകാണി ചുരം വിദഗ്ധസംഘം സന്ദർശിക്കാനും ധാരണയായിട്ടുണ്ട്.

Intro:നാടുകാണി ചുരത്തിൽ ഗതാഗതം പുനസ്ഥാപിച്ചു. നാളെ മുതൽ വാഹനങ്ങൾ സർവീസ് നടത്തും. അതേസമയം ചരക്ക് വാഹനങ്ങൾക്ക് നിരോധനം തുടരും.

Body:ഗതാഗത നിരോധന ബോർഡുകൾ മാറ്റി ജാഗ്രത നിർദ്ദേശം ബോർഡുകളാണ് നാടുകാണി ചുരത്തിൽ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്. നിലമ്പൂർ എംഎൽഎ പി വി അൻവർ പൊതുമരാമത്ത് മന്ത്രിയുമായി സംസാരിച്ച ശേഷമാണ് റോഡ് തുറന്നു കൊടുത്തത്.
താഴ്ന്ന ഭാഗങ്ങളിൽ മെറ്റൽ പാകി ഗതാഗത യോഗ്യമാക്കി. ഒറ്റവരി വാഹനങ്ങൾക്ക് പോകുവാനുള്ള സംവിധാനം ഒരുക്കി. 25 മീറ്റർ ദൂരത്തിലും നാലര മീറ്റർ വീതിയുമാണ് റോഡ് പ്രവർത്തികൾ നടത്തി ഇടതുവശം ഗതാഗത യോഗ്യമാക്കി . അതേസമയം ചരക്ക് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പിനെ അവലോകന യോഗത്തിൽ നാടുകാണി ചുരം വിദഗ്ധസംഘം സന്ദർശിക്കാനും ധാരണയായിട്ടുണ്ട്. വരുംദിവസങ്ങളിൽ സംഘം നാടുകാണി സന്ദർശിക്കും.

Conclusion:etv bharat malappuram
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.