മലപ്പുറം: കച്ചേരിപ്പടിയിൽ സ്വകാര്യ കെട്ടിടത്തിന് മുകളിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കച്ചേരിപ്പടിയിൽ ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള സ്വകാര്യ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വയനാട് കൽപറ്റ പുഴമുടി സ്വദേശി മേലേപറമ്പിൽ വീട്ടിൽ ജംഷീറാണ് മരിച്ചത്.
വെള്ളിയാഴ്‌ച ഉച്ചയോടെ ഇയാൾ കെട്ടിടത്തിന് മുകളിലെത്തിയിരുന്നു. ശനിയാഴ്‌ച ഉച്ചയോടെ തൊട്ടടുത്തുള്ള കെട്ടിടത്തിന് മുകളിൽ കയറിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കാളികാവ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ഇയാൾ ഒരു വർഷത്തിലേറെയാണ് പിരിഞ്ഞു കഴിയുകയാണ്. മൂന്ന് വയസുള്ള കുട്ടിയുണ്ട്.
ALSO READ: ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; കുറ്റപത്രം സമര്‍പ്പിച്ചു