ETV Bharat / city

സ്റ്റാൻ സ്വാമിയുടെ മരണം : മനുഷ്യാവകാശത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ദളിതർക്കും മറ്റ് പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കും അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിയതിനാണ്‌ തീവ്രവാദ മുദ്രകുത്തി മനുഷ്യസ്നേഹിയായ പൊതുപ്രവർത്തകനെ ജയിലിലടച്ച്‌ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് കുഞ്ഞാലിക്കുട്ടി.

PK Kunjalikutty  stan swamy death  Death of stan swamy  സ്റ്റാൻ സ്വാമിയുടെ മരണം  പികെ കുഞ്ഞാലിക്കുട്ടി
സ്റ്റാൻ സ്വാമിയുടെ മരണം; മനുഷ്യാവകാശത്തിനു വേണ്ടിയുള്ള രക്തസാക്ഷിത്വമെന്ന് പികെ കുഞ്ഞാലിക്കുട്ടി
author img

By

Published : Jul 5, 2021, 8:29 PM IST

മലപ്പുറം : ഫാദർ സ്റ്റാൻ സ്വാമിയുടെ തടവറയിലെ മരണം രാജ്യത്തെ മനുഷ്യാവകാശത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വമാണെന്നും ഇത്‌ മാനുഷിക നീതി നിഷേധിക്കുന്ന ഭരണകൂടങ്ങളുടെ കണ്ണുതുറപ്പിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.

ലോകത്തെ നടുക്കിയ വാർത്തയാണിത്‌. ദളിതർക്കും മറ്റ് പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കും അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിയതിനാണ്‌ തീവ്രവാദ മുദ്രകുത്തി മനുഷ്യസ്നേഹിയായ പൊതു പ്രവർത്തകനെ ജയിലിലടച്ച്‌ മരണത്തിലേക്ക് തള്ളിയത്‌.

More read: സ്റ്റാൻ സ്വാമിയുടെ കസ്റ്റഡിയിലെ മരണം സാധൂകരിക്കാനാകാത്തതെന്ന് മുഖ്യമന്ത്രി, ഭരണകൂട വധമെന്ന് വി.ഡി സതീശൻ

ആരോഗ്യ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടിട്ടും അടിയന്തര ചികിത്സ പോലും നിഷേധിച്ച്‌ തടവറയിൽ നിന്ന് പുറത്തിറക്കാതെ ഈ രാജ്യസ്നേഹിയെ മരണത്തിന് കൈമാറുകയായിരുന്നു. നീതിക്കുവേണ്ടി പൊരുതുന്നവരോടുള്ള ഭരണ കൂടത്തിന്റെ താക്കീതാണ്‌ ഫാദർ സ്റ്റാൻ സ്വാമിയോട്‌ ചെയ്ത നിഷ്ഠൂരത.

More read: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു

ഇനിയുമെത്രയോ നിരപരാധികൾ , മനുഷ്യാവകാശ, സാമൂഹ്യ പ്രവർത്തകർ വിചാരണ പോലും നേരിടാതെ രാജ്യത്തെ നിരവധി ജയിലുകളിൽ കഴിയുന്നുണ്ട്‌. കോടതി നിർദേശിച്ചിട്ടും മാരകരോഗത്തിനുപോലും ചികിത്സ നിഷേധിക്കുന്ന ഭരണകൂട, പൊലീസ്‌ നടപടികൾ മനുഷ്യത്വ വിരുദ്ധവും പ്രാകൃതവുമാണ്‌.

ഭരണകൂടങ്ങളിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത് നീതിയാണ്‌. അത് നൽകാനാവില്ലെങ്കിൽ പിന്നെ ജനാധിപത്യത്തിനും മനുഷ്യത്വത്തിനും എന്തുവിലയാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.