ETV Bharat / city

നാടുകാണി ചുരത്തിന് ബദലായ റോഡ് നവീകരിക്കാന്‍ നടപടിയായില്ല - Munderi-Appankap-Panthalloor road in malappuram

മുണ്ടേരി-അപ്പൻകാപ്പ്-പന്തല്ലൂർ റോഡ് നവീകരണം സാധ്യമായാല്‍ ടൂറിസം മേഖലയ്ക്കും ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

മുണ്ടേരി-അപ്പൻകാപ്പ്-പന്തല്ലൂർ റോഡ് നവീകരണം  നാടുകാണി ചുരം വാര്‍ത്തകള്‍  നാടുകാണി ചുരം ബദല്‍ പാത  മലപ്പുറം വാര്‍ത്തകള്‍  Munderi-Appankap-Panthalloor road in malappuram  malappuram district latest news
മുണ്ടേരി-അപ്പൻകാപ്പ്-പന്തല്ലൂർ റോഡ്
author img

By

Published : Jan 10, 2021, 9:07 AM IST

മലപ്പുറം: കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന നാടുകാണി ചുരത്തിലെ റോഡ് ഇടിഞ്ഞ് വീഴുന്നതും മറ്റ് പ്രതിസന്ധികളും രണ്ട് സംസ്ഥാനങ്ങളിലെയും യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. എന്നാൽ ഇതിന് ബദലായി ഉപയോഗിക്കാൻ സാധിക്കുന്ന മുണ്ടേരി-അപ്പൻകാപ്പ്-പന്തല്ലൂർ റോഡ് ഇപ്പോഴും നവീകരിക്കാതെ കാടുപിടിച്ച് കിടക്കുകയാണ്. ഈ റോഡ് ദൂര കുറവിലും കയറ്റ ഇറക്ക കുറവിലും വനഭൂമി കുറഞ്ഞതുമാണ്. സ്വാതന്ത്രത്തിന് മുമ്പ് ബ്രിട്ടീഷുകാർ ഈ റോഡ് ഗതാഗതത്തിന് ഉപയോഗിച്ചിരുന്നു.

നാടുകാണി ചുരത്തിന് ബദലായ മുണ്ടേരി-അപ്പൻകാപ്പ്-പന്തല്ലൂർ റോഡ് നവീകരിക്കാന്‍ നടപടിയായില്ല

ഈ മൺപാതയിലൂടെയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി മുണ്ടേരി-പോത്തുകല്ല് ഭാഗത്തെ ജനങ്ങൾ തമിഴ്‌നാട്ടിലേക്ക് കശുവണ്ടിയടക്കമുള്ള കച്ചവടങ്ങള്‍ക്കായി പോകുന്നത്. ബ്രിട്ടീഷുകാർ കത്തുകൾ കൈമാറുന്ന ഒരു ചെറിയ പാലവും ഇവിടെയുണ്ട്. വർഷങ്ങളായുള്ള ഈ പാത പൂർണമായും ഉപയോഗപ്പെടുത്താൻ ഇത് വരെയുള്ള നേതാക്കൾക്കോ, സർക്കാരിനോ സാധിച്ചിട്ടില്ല. സംസ്ഥാന അതിർത്തി കഴിഞ്ഞ് ഈ മണ്ണ് പാത കേരളത്തിലുള്ള പല സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലൂടെയായി 3 കി.മീ കടന്ന് പോകുന്നു. പിന്നീട് ആദിവാസി കോളനികൾ അവിടേ നിന്ന് 3 കി.മീ ദൂരത്തിൽ പഞ്ചായത്ത് റോഡ് പന്തല്ലൂർ മെയിൻ റോഡിലേക്കുമുണ്ട്. നാടുകാണി ചുരത്തിൽ 12 കി.മീ വളവും, തിരിവും വരുന്ന വനഭൂമിയിലൂടെയാണ് പാതയുള്ളത്. ഇവിടെയുള്ള മണ്ണിന് ഗുണനിലവാരമില്ലാത്തതിനാൽ വൻ നിർമാണങ്ങൾ സാധ്യമല്ല. അതിനാല്‍ യാത്രക്ക് ഈ നാടുകാണി ചുരം നിലനിർത്തി കൊണ്ട് തന്നെ ബദൽ പാത അനിവാര്യമാണ്.

2019ൽ ചുരം ഇടിഞ്ഞ സമയം നൂറുകണക്കിന് കിലോ മീറ്റര്‍ താണ്ടിയാണ് മലയോര ജനത യാത്ര ചെയ്‌തത്. നാട്ടിലേക്കുള്ള പച്ചക്കറി അടക്കമുള്ള ലോഡ് വണ്ടികൾ വരാതായി. കച്ചവട സ്ഥാപനങ്ങൾ എല്ലാം വൻ നഷ്ടത്തിലായി. പി.വി അൻവർ എംഎല്‍എയുടെ നിർദേശപ്രകാരം ഈ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർവേ അടക്കമുള്ള നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശവും വന്നിരുന്നു. ഇത് പ്രകാരം സർവേക്ക് മുമ്പായി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്‌തു. മുണ്ടേരി-അപ്പൻകാപ്പ്-പന്തല്ലൂർ റോഡ് നവീകരണം സാധ്യമായാല്‍ ടൂറിസം മേഖലയ്ക്കും ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.