ETV Bharat / city

മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകം: മുഖ്യപ്രതി തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍

author img

By

Published : Apr 2, 2022, 10:42 AM IST

കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്‌ദുല്‍ മജീദ് എന്നിവര്‍ നേരത്തെ പൊലീസിന്‍റെ പിടിയിലായിരുന്നു

മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകം  മഞ്ചേരി നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊന്നു  അബ്‌ദുള്‍ ജലീല്‍ കൊലപാതക കേസ്  മഞ്ചേരി നഗരസഭ കൗണ്‍സിലര്‍ മുഖ്യപ്രതി പിടിയില്‍  മഞ്ചേരി കൗണ്‍സിലര്‍ കൊലപാതകം മുഖ്യപ്രതി അറസ്റ്റ്  manjeri councillor murder latest  manjeri councillor murder main accused nabbed
മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകം: മുഖ്യപ്രതി തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍

മലപ്പുറം: മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലര്‍ അബ്‌ദുല്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ഒന്നാംപ്രതി ഷുഹൈബ് ആണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്‌ദുല്‍ മജീദ് എന്നിവര്‍ നേരത്തെ പൊലീസിന്‍റെ പിടിയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിലാണ് അബ്‌ദുല്‍ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. വാഹന പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

തലയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്‌ദുല്‍ ജലീല്‍ ബുധനാഴ്‌ച രാത്രിയാണ് മരിച്ചത്. പയ്യനാട് താമരശ്ശേരിയില്‍ വച്ച്‌ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിയ്ക്കുമ്പോഴാണ് ജലീല്‍ ആക്രമിയ്ക്കപ്പെടുന്നത്. ആക്രമണത്തില്‍ ജലീലിന്‍റെ തലയ്ക്കും നെറ്റിയ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.

കാറിന്‍റെ പിറക് വശത്തെ ചില്ല് അക്രമികള്‍ തകര്‍ത്തു. ഗുരുതരമായി പരിക്കേറ്റ അബ്‌ദുള്‍ ജലീലിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. മുസ്‌ലിം ലീഗ് അംഗമാണ് അബ്‌ദുല്‍ ജലീല്‍.

Also read: പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഫയര്‍ഫോഴ്‌സിന്‍റെ പരിശീലനം; ഗുരുതര വീഴ്‌ച, ഉദ്യോഗസ്ഥർക്കെതിരെ നടപടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.