മലപ്പുറം: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ പൊലീസുകാർക്കും നടത്തിവരുന്ന ആന്‍റിബോഡി പരിശോധന മലപ്പുറത്ത് ആരംഭിച്ചു. പൊലീസ് വെൽഫയർ ബ്യൂറോ, പൊലീസ് സിഒ ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സാമ്പത്തിക സഹകരണത്തോടെയാണ് സംസ്ഥാനത്തുടനീളം പൊലീസുകാർക്ക് ആന്‍റിബോഡി പരിശോധന നടത്തുന്നത്. സമ്പർക്ക കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന കൊണ്ടോട്ടിയിലും നിലമ്പൂരിലും പൊലീസ് സ്റ്റേഷനുകളിലാണ് ആദ്യ പരിശോധന നടത്തിയത്. സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും ആന്‍റിബോഡി പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം. വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെ പൊലീസുക്കാർക്കും പരിശോധന നടത്തും. നിലമ്പൂരിൽ എംഎസ്‌പി അസിസ്റ്റന്‍റ് കമാൻഡന്‍റ് ദേവസിയും കൊണ്ടോട്ടിയിൽ മലപ്പുറം ഡിവൈഎസ്‌പി ഹരിദാസിനെയും ആദ്യം പരിശോധനക്ക് വിധേയമാക്കി. പരിശോധന നടത്താനുള്ള ചുമതല എച്ച്എൽഎൽ എന്ന കമ്പനിക്കാണ് നൽകിയത്.
മലപ്പുറത്ത് പൊലീസുകാർക്ക് കൊവിഡ് പരിശോധന ആരംഭിച്ചു - മലപ്പുറം പൊലീസ്
നിലമ്പൂരിലും കൊണ്ടോട്ടിയിലുമാണ് ആദ്യഘട്ട പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെ പൊലീസുക്കാർക്കും പരിശോധന നടത്തും.