ETV Bharat / city

എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ 1,021 കോടിയുടെ കള്ളപ്പണം: കുഞ്ഞാലിക്കുട്ടിക്കെതിരെ കെടി ജലീല്‍ - kt jaleel allegation kunhalikutty news

'257 കസ്റ്റമര്‍ ഐഡിയില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണവും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടി നടത്തിയത്'; കെടി ജലീല്‍ ആരോപിച്ചു.

കെടി ജലീല്‍  കെടി ജലീല്‍ വാര്‍ത്ത  ജലീല്‍ വാര്‍ത്ത  ജലീല്‍ ആരോപണം വാര്‍ത്ത  കെടി ജലീല്‍ ആരോപണം പുതിയ വാര്‍ത്ത  കെടി ജലീല്‍ കുഞ്ഞാലിക്കുട്ടി വാര്‍ത്ത  എആര്‍ നഗര്‍ ബാങ്ക് കള്ളപ്പണ ഇടപാട് വാര്‍ത്ത  കുഞ്ഞാലിക്കുട്ടി കള്ളപ്പണ ഇടപാട് സൂത്രധാരന്‍ വാര്‍ത്ത  1021 കോടി കള്ളപ്പണം ജലീല്‍ ആരോപണം വാര്‍ത്ത  ktj jaleel latest news  kt jaleel kunhalikutty news  kt jaleel allegation kunhalikutty news  kunhalikutty mastermind 1021 crore bank fraud news
എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ 1,021 കോടിയുടെ കള്ളപ്പണ ഇടപാട്, കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി കെടി ജലീല്‍
author img

By

Published : Sep 6, 2021, 9:30 PM IST

മലപ്പുറം: മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കെ.ടി ജലീല്‍. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ബാങ്കില്‍ 1,021 കോടിയുടെ കള്ളപ്പണമുണ്ടെന്ന് കണ്ടെത്തിയതായി കെ.ടി ജലീല്‍ പറഞ്ഞു.

ബാങ്കിലെ ഇടപാടുകളിലെല്ലാം തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച ജലീല്‍, കുഞ്ഞാലിക്കുട്ടിക്ക് സഹായം നല്‍കിയത് അദ്ദേഹത്തിന്‍റെ ബിനാമിയും ദീര്‍ഘകാലം ബാങ്കിലെ സെക്രട്ടറിയുമായിരുന്ന ഹരികുമാറാണെന്നും ആരോപിച്ചു. ബാങ്കിനുണ്ടായ ഭീമമായ നഷ്‌ടം കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് ഈടാക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

സ്വിസ് ബാങ്കാക്കി മാറ്റി

257 കസ്റ്റമര്‍ ഐഡിയില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണവും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടി നടത്തിയത്. 862 വ്യാജ ബിനാമി അക്കൗണ്ടുകളും കൃത്യമമായി സൃഷ്ടിച്ചതാണെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മാത്രം 114 കോടിയുടെ അനധികൃത ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

ബാങ്കിനെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കാക്കി മാറ്റി. ടൈറ്റാനിയം ഇടപാടിലെ അഴിമതി പണമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. ഇക്കാര്യം ബാങ്കില്‍ ഇടപാടുകള്‍ നടന്ന തിയതികള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും ജലീല്‍ പറഞ്ഞു.

ബാങ്കിലെ ജീവനക്കാരുടെ പേരിലും കോടികളുടെ നിക്ഷേപമുണ്ട്. ബാങ്കിലെ കംപ്യൂട്ടര്‍ രേഖകള്‍ മായ്ച്ചും കൃത്രിമം കാണിച്ചു. ഒരു കോടി പതിനാല് ലക്ഷം രൂപ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ അഷിഖ് പിഴയടക്കേണ്ടതുണ്ട്. എന്നാല്‍ ഇത് 35 ലക്ഷം രൂപയായി കുറക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നുണ്ടെന്നും ജലീല്‍ ആരോപിച്ചു.

Read more: കുഞ്ഞാലിക്കുട്ടിയുടെ മകൻ കള്ളപ്പണം നിക്ഷേപിച്ചുവെന്ന് കെ.ടി ജലീല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.