മലപ്പുറം: കാളികാവില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ സ്രാമ്പിക്കല്ലിൽ മതിൽ തകർന്നുവീണു. പതിനഞ്ചടിയോളം ഉയരമുള്ള മതിലാണ് തകർന്നത്. പുല്ലങ്കോട് എസ്റ്റേറ്റിൽ നിന്നും ഒഴുകുന്ന തോരപ്പ തോടിന് സംരക്ഷണമായി കെട്ടിയ മതിലാണ് ഇടിഞ്ഞു വീണത്. മതിൽ തകർന്ന് വീണതോടെ തോട് പൂർണമായും മണ്ണും കല്ലും മുടിയതിനാൽ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മഴ പെയ്‌താല്‍ ശക്തമായ ഒഴുക്കുണ്ടാകുന്ന തോട്ടിലാണ് കല്ലും മണ്ണും വീണിരിക്കുന്നത്. തോട്ടിൽ വീണു കിടക്കുന്ന വലിയ കല്ലുകൾ അമ്പതോളം വരുന്ന നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ് കരക്കു കയറ്റിയത്.
കനത്ത മഴയില്‍ മതിലിടിഞ്ഞ് വീണു - മലപ്പുറം വാര്‍ത്തകള്‍
തോരപ്പ തോടിന് സംരക്ഷണമായി കെട്ടിയ മതിലാണ് ഇടിഞ്ഞു വീണത്. ഇതുമൂലം തോടിന്‍റെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്