ETV Bharat / city

കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട; പിടികൂടിയത് 1.81 കോടിയുടെ സ്വർണം

മൂന്ന് വ്യത്യസ്‌ത കേസുകളിലായി മൂന്ന് കിലോയിലധികം സ്വർണമാണ് എയർപോർട്ട് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്.

കരിപ്പൂർ വിമാനത്താവളം  കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട  വീണ്ടും സ്വർണവേട്ട  3 കിലോയിലധികം സ്വർണം പിടികൂടി  181 ലക്ഷം രൂപയുടെ സ്വർണം പിടികൂടി  karipur airport news  karipur airport gold seized  karipur airport gold seized news  karipur airport gold seized news  karipur news
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; കോടികളുടെ സ്വർണം പിടികൂടി
author img

By

Published : Sep 12, 2021, 11:31 AM IST

Updated : Sep 12, 2021, 1:05 PM IST

മലപ്പുറം: മൂന്ന് വ്യത്യസ്‌ത കേസുകളിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കോടികളുടെ സ്വർണം കണ്ടെടുത്തു. കോഴിക്കോട് എയർപോർട്ട് ഇന്‍റലിജൻസ് വിഭാഗം 1.81 കോടി മാർക്കറ്റ് വില വരുന്ന 3763 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

എയർ അറേബിയ G9 452 വിമാനത്തിൽ സെപ്‌റ്റംബർ ഒമ്പതിന് എത്തിയ കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 912 ഗ്രാം സ്വർണം പിടിച്ചെടുത്തു. വളരെ നേരിയ പാൻ കേക്കുണ്ടാക്കുന്ന ഇലക്ട്രിക്കൽ മെഷീനിന്‍റെ അകത്ത് ഒളിപ്പിച്ച് വെച്ചാണ് 233 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ബാക്കി 679 സ്വർണം യാത്രക്കാരൻ മിശ്രിത്ര രൂപത്തിൽ ആക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട; പിടികൂടിയത് 1.81 കോടിയുടെ സ്വർണം

സെപ്‌റ്റംബർ പത്താം തിയ്യതി ജിദ്ദയിൽ നിന്ന് ദോഹ വഴി ഖത്തർ എയർവെയ്‌സിന്‍റെ QR 536 വിമാനത്തിൽ എത്തിച്ചേർന്ന മണ്ണാർക്കാട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 1999 തൂക്കം വരുന്ന സ്വർണം പിടികൂടി. മിക്‌സർ ഗ്രൈൻഡറിന്‍റെ മോട്ടോറിന്‍റെ അകത്തായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്.

മസ്‌കറ്റിൽ നിന്ന് എയർ ഇന്ത്യ എ്ക്‌സ്പ്രസ് IX 350 വിമാനത്തിൽ എത്തിച്ചേർന്ന പുളിക്കൽ സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 852 തൂക്കം വരുന്ന സ്വർണം പിടികൂടി. മിശ്രിത്ര രൂപത്തിലാക്കി ശരീരത്തിൽ വച്ച് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാൾ. മൂന്ന് യാത്രക്കാരെയും അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടയച്ചു.

ALSO READ: ആലപ്പുഴയില്‍ ഏഴംഗ സംഘത്തിൻ്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

Last Updated : Sep 12, 2021, 1:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.